Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് ഫാർമേഴ്സ് ബാങ്കിൽ പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.

01 Jan 2026 15:02 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഫാർമേഴ്സ് ബാങ്കിൽ ബാങ്ക് ഭരണസമിതിയുടെയും ജീവനക്കാരുടെയും കൂട്ടായ്മയുടെ നേതൃത്വത്തില്‍ പുതുവത്സര ആഘോഷം നടത്തി. ബാങ്ക് പ്രസിഡൻ്റ് എം. ജെ ജോർജ്ജ് കേക്ക് മുറിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ ബോഡ് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ വിജയമ്മ ബാബു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സോഫി ജോസഫ്, കെ.എസ് ചന്ദ്രിക, അഡ്വ. ശ്രീകാന്ത് സോമൻ, ബാങ്ക് മാനേജിംഗ് ഡയറക്ടർ ഇൻ ചാർജ്ജ് എ. അമ്പിളി, മാനേജർ ടി.കെ സാജുലാൽ, റെന്നി ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു. ജീവനക്കാരും സഹകാരികളും അടക്കം നിരവധി പേർ പങ്കെടുത്തു.

Follow us on :

More in Related News