Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവചിന്ത സാസ്കാരിക വേദി :ആർട്സ് ഫെസ്റ്റ് നാളെ വടകരയിൽ .

11 Jul 2024 21:15 IST

UNNICHEKKU .M

Share News :

കോഴിക്കോട് (വടകര): നവചിന്ത സാസ്കാരിക വേദിയുടെ ആർട്ട്സ് ഫെസ്റ്റിന് നാളെ ശ്ര

നി) ഉച്ചക്ക് 2 മണി മുതൽ രാത്രി 9 മണി വരെ വടകര ടൗൺ ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

സാമൂഹ്യ, സാംസ്കാരിക മേഖലയിൽ രൂപപ്പെടുന്നതും സമൂഹത്തെ ബാധിക്കുന്നതുമായ പ്രതിഫലനങ്ങൾ നിരീക്ഷിക്കുക, ചർച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുക,നാടൻ കലാരൂപങ്ങളെ പരിപോഷിപ്പിക്കുക എന്നീ ഉദ്ദേശങ്ങളോടെ രൂപീകരിച്ച സാംസ്കാരിക കൂട്ടായ്മയാണ്. പ്രസിദ്ധ പിന്നണി ഗായകനും സാംസ്‌കാരിക പ്രവർത്തകനുമായ വി ടി മുരളി ഉദ്ഘാടനം ചെയ്യും.പ്രശസ്ത ഗായകൻ താജുദ്ധീൻ വടകര അഥിതിയാകും.തുടർന്ന് വ്യത്യസ്ത നാടൻ കലാരൂപങ്ങ ളായ തുടിതാളം, കോൽക്കളി, ഒപ്പന,കളരി,നാടൻ പാട്ട്,പടപ്പാട്ട് എന്നിവ അരങ്ങേറും.വൈകുന്നേരം 5 മണിക്ക് 'സാംസ്കാരിക കേരളം നടന്ന വഴികൾ'എന്ന ശീർഷകത്തിൽ നടക്കുന്ന സാംസ്കാരിക സദസ്സ് പ്രശസ്ത എഴുത്തുകാരൻ പി കെ പാറക്കടവ് ഉദ്ഘാടനം ചെയ്യും. എ പി കുഞ്ഞാമു, എം സി വടകര, കടത്തനാട് നാരായണൻ മാസ്റ്റർ, ശശി ബപ്പൻ കാട്,പൗർണ്ണമി ശങ്കർ,റോഷൻ ഹാരിസ്, പി ടി അഹമ്മദ്,ബാലൻ നടുവണ്ണൂർ,ടി പി മുഹമ്മദ്‌,സുബൈർ വാണിമേൽ എന്നിവർ പങ്കെടുക്കും.വടകരയി ൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കലാകാരന്മാരെ ആദരിക്കും.

1. ഇ വി വത്സൻ മാസ്റ്റർ

(സംഗീത സംവിധായകൻ)2. പ്രേംകുമാർ വടകര

( സംഗീത സംവിധായകൻ)

3. രാമകൃഷ്ണൻ വടകര

[ തബല ആർട്ടിസ്റ്റ്)4. നാണു പാട്ടുപുര

 (നാടൻ പാട്ട് കലാകാരൻ)5. Mck തങ്ങൾ

. (കീബോർഡ് ആർട്ടിസ്റ്റ്)6. ശുകൂർ ബാർദാൻ

 (തബല ആർട്ടിസ്റ്റ്)7.അബ്ദുള്ള വടകര

(രചയിതാവ്)8. പൗർണമി ശങ്കർ

(നാടക സംവിധായകൻ)അറിയപ്പെട്ട ഗസൽ ഗായകനായിരുന്ന മുഹമ്മദ് മുജാഹിദ് വടകരയെ അനുസ്മരിക്കുന്നു.

തുടർന്ന് രാത്രി 7 മണിക്ക് 'ഇശലും ഗസലും' അരങ്ങേറും. വാർത്ത സമ്മേളനത്തിൽ

നവചിന്ത സാംസ്‌കാരിക വേദി സെക്രട്ടറി ടി.പി. മുഹമ്മദ്, ബാലൻ നടുവണ്ണൂർ സുബൈർ സി കെ, റഊഫ് ചോറോട് എന്നിവർ പങ്കെടുത്തു..

Follow us on :

More in Related News