Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തുമ്പരശ്ശേരി സെൻ മേരീസ് പള്ളിയിൽ തിരുനാൾ കൊടിയേറി

18 Oct 2024 20:54 IST

- WILSON MECHERY

Share News :


മാള: തുമ്പരശ്ശേരി സെൻ്റ് മേരിസ് പള്ളിയിൽ കുരുക്കഴിക്കുന്ന മാതാവിൻറെ തിരുനാൾ ഞായറാഴ്ച നടക്കും. രാവിലെ 10ന് ഊട്ടുനേർച്ച വെഞ്ചിരിപ്പ്, പ്രസുദേന്തി വാഴ്ച, കൂടുതുറക്കൽ ശുശ്രൂഷ, തിരുനാൾ ദിവ്യബലി, സന്ദേശം എന്നിവ നടക്കും. ഇരിഞ്ഞാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ മുഖ്യ കാർമികനാകും. രാവിലെ 11 മുതൽ രാത്രി ഒമ്പത് വരെ നേർച്ച ഭക്ഷണ വിതരണവും ഓരോ മണിക്കൂർ ഇടവിട്ട് കുരുക്കഴിക്കുന്ന മാതാവിൻറെ നൊവേനയും ഉണ്ടാകും. വൈകിട്ട് 6. 30ന് വിശുദ്ധ കുർബാന, സന്ദേശം, ആരാധന, തുടർന്ന് ജപമാല പ്രദക്ഷിണം എന്നിവ നടക്കും. തിരുനാൾ എട്ടാമിട ദിനമായ 27ന് രാവിലെ 10ന് പ്രസുദേന്തി വാഴ്ച, ദിവ്യബലി, സന്ദേശം, നൊവേന, ജപമാല പ്രദക്ഷിണം എന്നിവ നടക്കും.

Follow us on :

More in Related News