Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലയാള സിനിമക്ക് കട്ടപ്പനയിൽ നിന്നൊരു വില്ലൻ

22 Oct 2024 12:09 IST

ജേർണലിസ്റ്റ്

Share News :

ഇടുക്കി: മലയാള സിനിമയുടെ ഭാഗ്യലൊക്കേഷനായ കട്ടപ്പനയുടെ മണ്ണിൽ നിന്ന് പുതിയൊരു താരം കൂടി പിറവിയെടുക്കുന്നു. സിനിമാതാരം ജോജു ജോർജ് രചനയും സംവിധാനവും നിർവ്വഹിച്ച "പണി" എന്ന മുഴുനീള ത്രില്ലർ ചിത്രത്തിലെ മുഖ്യ വില്ലനായാണ് ബോബിയുടെ അരങ്ങേറ്റം. ഡ്രാമ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ പ്രൊഡ്യൂസറായി എത്തിയ ബോബി ലണ്ടനിലെ പ്രമുഖ ലില്ലി പാഡ് റിയൽ എസ്റ്റേറ്റ് എന്ന സംരഭത്തിന്റെ ഉടമയുമാണ്.തൃശൂരിലെ ക്വൊട്ടേഷൻ ഗാങ്ങുകളുടെ കഥ പറയുന്ന പണി എന്ന ചിത്രത്തിൽ ഡേവി ആൻറണി എന്ന ഗ്യാങ്ങ് ലീഡറായാണ് ബോബി തിരശ്ശീലയിൽ എത്തുന്നത്.ഒക്ടോബർ 24 ന് റിലീസ് ചെയ്യുന്ന പണി എന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Follow us on :

More in Related News