Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Oct 2024 16:08 IST
Share News :
മാള:
മാള ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെയും സി ബി എസ് ഇ സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന നാഷണൽ ബുക്ക് ഫെസ്റ്റിവൽ കൈപ്പമംഗലം എം എൽ എ ഇ ടി ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യകൊണ്ട് പ്രബുദ്ധരാക്കുക എന്ന ശ്രീനാരായണഗുരുവിന്റെ ആഹ്വാനം ഓർമ്മപ്പെടുത്തിക്കൊണ്ട്, ഇത്തരം പുസ്തകോത്സവങ്ങൾ വിദ്യാർത്ഥികൾക്കും സമൂഹത്തിനും അറിവുകൾ നേടുവാൻ പ്രചോദനം നൽകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ സാനി എടാട്ടുകാരൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി ഡയറക്ടർ ഡോക്ടർ ടി.എ. ഫ്രാൻസിസ് പുസ്തകോത്സവത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. ഹോളി ഗ്രേസ് അക്കാദമി ചെയർമാൻ ബെന്നി ജോൺ ഐനിക്കൽ, ഫാർമസി കോളേജ് ഡയറക്ടർ ഡോക്ടർ അജിത് കുമാർ, ഹോളി ഗ്രേസ് അക്കാദമി ഡയറക്ടർ ഡോക്ടർ ജോസ് ജോസഫ് ആലുങ്കൽ, പ്രിൻസിപ്പാൾ മിസ് ബിനി എം എന്നിവർ ആശംസകൾ അർപ്പിച്ചു. എൻജിനീയറിങ് കോളേജ് അക്കാദമിക് ഡയറക്ടർ എ. എസ്.ചന്ദ്രകാന്ത സ്വാഗതവും, എം ബി എ കോളേജ് ഡയറക്ടർ ഡോക്ടർ മണിലാൽ പി. നന്ദിയും രേഖപ്പെടുത്തി. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്ക് ഹോണറബിൾ എം.എൽ.എ. ഇ ടി ടൈസൺ മാസ്റ്റർ, എം ബി എ ചെയർമാൻ ജോസ് കണ്ണമ്പിള്ളി, എൻജിനീയറിങ് കോളേജ് സെക്രട്ടറി ആന്റണി മാളിയേക്കൽ, ഫൈനാൻസ് ഡയറക്ടർ ജോസ് സി വി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.