Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Mar 2025 05:42 IST
Share News :
ഷാർജ: നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദക്കൂട്ട് യൂ എ ഇ ചാപ്റ്റർ ഇഫ്താർ കുടുംബ സംഗമം 2025 മാർച്ച് 23 ന് ഞായറാഴ്ച ഷാർജയിലെ റെഡ് കാസിൽ ഹോട്ടലിൽ അംഗങ്ങളുടെ കുടുംബങ്ങളെയും, വിശിഷ്ട അഥിതികളെയും പങ്കെടുപ്പിച്ചുകൊണ്ട് വിജയകരമായി സംഘടിപ്പിച്ചു.
പരിപാടിയിൽ പ്രാസംഗികരായി പങ്കെടുത്ത ടി.പി ഷറഫുദ്ദീൻ, മുരളി മംഗലത്ത്, വെരി റിവേറെന്റ് കോർ എപ്പിസ്കോപസ് ഡോ. ഷാജി ജോർജ് എന്നിവർ റമദാനിന്റെ പവിത്രതയും, ഐക്യത്തിന്റെയും സാമരസ്യത്തിന്റെയും സന്ദേശങ്ങളും പങ്കുവെച്ചത് സദസ്സിന് വേറിട്ട അനുഭവമായിരുന്നു.
ജനറൽ സെക്രട്ടറി അലാവുദ്ദീൻ പി.വി പരിപാടിക്ക് ഉജ്ജ്വലമായ തുടക്കം കുറിച്ച് സ്വാഗതം ആശംസിച്ചു . പ്രസിഡന്റ് അഭിരാജ് പൊന്നരാശ്ശേരി സംഘടനയുടെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളെ കുറിച്ചും വിശദീകരിച്ചു. ഗ്ലോബൽ കൺവീനർ അബൂബക്കർ ടി വി സംഘടനയുടെ ഗ്ലോബൽ തല പ്രവർത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു.
ആത്മീയതയും സൗഹൃദ ബന്ധവും ശക്തിപ്പെടുത്തിയ ഈ കുടുംബ സംഗമത്തിൽ രുചിയേറിയ ഇഫ്താർ ബഫേയോടൊപ്പം പങ്കെടുത്ത എല്ലാവർക്കും അംഗങ്ങൾക്കും നമ്മൾസ് ബ്രാൻഡ് ചെയ്ത് സമ്മാനമായി ഈത്തപ്പഴം വിതരണം നൽകുകയും ചെയ്തു.
ട്രഷറർ ഫിറോസ് ടി വി പങ്കെടുത്ത എല്ലാവർക്കും വിശിഷ്യാ പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാ അംഗങ്ങൾക്കും, അതിഥികൾക്കും നന്ദി അറിയിക്കുകയും, നമ്മൾ ചാവക്കാട്ടുക്കാർ ഭാവിയിൽ കൂടുതൽ ഉന്നതമായ സാമൂഹിക-കലാ സാംസ്കാരിക പ്രവർത്തനങ്ങളുമായി മുന്നേറുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
Follow us on :
More in Related News
Please select your location.