Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എന്‍.എ.ബി.എച്ച് ക്വാളിറ്റി സർട്ടിഫിക്കറ്റ്; മറവൻതുരുത്ത് ആയുർവേദ ഡിസ്പെൻസറി വിദഗ്ധ സംഘം സന്ദർശിച്ചു.

24 Jul 2026 22:11 IST

santhosh sharma.v

Share News :

വൈക്കം: മറവൻതുരുത്ത് ഗ്രാമ പഞ്ചായത്ത് സർക്കാർ ആയുര്‍വേദ ഡിസ്പെൻസറിയിൽ നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രൊവൈഡേഴ്‌സിന്റെ (NABH) ക്വാളിറ്റി സർട്ടിഫിക്കറ്റ് നൽകുന്നതിന്റെ ഭാഗമായി വിദഗ്ധ സംഘം സന്ദർശിച്ചു.

എന്‍.എ.ബി.എച്ച്. നാഷണൽ അസസര്‍ ഡോ.എൻ.പി ശ്രീകലയുടെ നേതൃത്വത്തില്‍ ഡോ. ശരണ്യ ഉണ്ണികൃഷ്ണൻ, ഡോ. അഭിരാജ്, ഡോ. ലക്ഷ്മി വർമ്മ എന്നിവരടങ്ങിയ വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്.

മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആരതി വിനയൻ, വൈസ് പ്രസിഡന്റ് പി. സി തങ്കരാജ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കെ. എസ് വേണുഗോപാൽ, സീമ ബിനു, ബിന്ദു പ്രദീപ്, വാർഡ് മെമ്പർ വനജ അനിൽകുമാർ, എച്ച് എം സി അംഗങ്ങളായ റെജി തോമസ്, സുഭഗൻ, സുരേഷ്കുമാർ, മെഡിക്കല്‍ ഓഫീസര്‍ ഡോ. മനു .ആർ മംഗലത്ത്, ഡിസ്പെൻസറിയിലെ മറ്റ് ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. മികച്ച ചികിത്സ, രോഗികളുടെ സുരക്ഷ, ജീവനക്കാരുടെ കാര്യക്ഷമത, ഡിസ്പെൻസറിയുടെ പ്രവർത്തന നിലവാരം, ശുചിത്വം എന്നിവയുടെ അടിസ്ഥാനത്തിലാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. ഗ്രാമീണ മേഖലയിലെ ആയുര്‍വേദ ഡിസ്പെൻസറികൾക്ക് എന്‍ എ ബി എച്ച് അംഗീകാരം ലഭിക്കുന്നത് ചികിത്സയുടെ ഗുണനിലവാരം ഉയര്‍ത്താനും കൂടുതല്‍ ആളുകള്‍ക്ക് മികച്ച ആയുര്‍വേദ ചികിത്സ ലഭ്യമാക്കാനും ഉപകരിക്കും.

Follow us on :

More in Related News