Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുടുംബാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരെയും ഡോക്ടറെയും നിയമിക്കണമെന്ന് ബി ജെ പി

09 Oct 2024 16:27 IST

WILSON MECHERY

Share News :

കുഴൂർ:

കുഴൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ (ഐരാണിക്കുളം) ആവശ്യത്തിന് ജീവനക്കാരെയും ഡോക്ടറെയും നിയമിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബി.ജെ.പി. കുഴൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിപ്പടിക്കൽ ധർണ്ണ നടത്തി. ഫാർമസിയിൽ ഫാർമസിസ്റ്റ് ഇല്ലാത്തതിൻ്റെ പേരിൽ അടച്ചിടേണ്ട അവസ്ഥ ഉണ്ടായതിൽ പ്രതിഷേധിച്ചായിരുന്നു ധർണ്ണ. 200 ഓളം രോഗികൾ എത്തുന്ന ഇവിടെ വാഹനസൗകര്യക്കുറവുകൊണ്ട് രോഗികൾഏറെബുദ്ധിമുട്ടനുഭവിച്ചാണ് എത്തിച്ചേരുന്നത്. എന്നീട്ടും രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് ആരോഗ്യവകുപ്പിൻ്റെ അനാസ്ഥയാണെന്ന് ഉൽഘാടകൻ ചൂണ്ടിക്കാട്ടി ബി.ജെ. പി .മാളമണ്ഡലം വൈ :പ്രസിഡണ്ട് കെ.ജി.മോഹനൻ ധർണ്ണ ഉൽഘാടനം ചെയ്തു കെ.വി. അംബുജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി. രാജു സ്വാഗതവും സത്യൻ ചിറ്റേത്ത് നന്ദിയും പറഞ്ഞു.

Follow us on :

More in Related News