Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Apr 2024 14:45 IST
Share News :
ദോഹ: ഖത്തറിലെ പ്രവാസം മതിയാക്കി സൗദിയിലേക്ക് യാത്ര തിരിക്കുന്ന കെ.എം.സി.സി ഖത്തർ തൃക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറിയും മത-സാമൂഹിക മേഖലയിലെ നിറ സാന്നിധ്യവുമായ മുസ്തഫ തെക്കേകാടിന് കെ.എം.സി.സി ഖത്തർ തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി.
സംഘടനാ രംഗത്തും പൊതു രംഗത്തും എന്നും വിനയവും ലാളിത്യവും കൊണ്ട് സജീവ സാനിധ്യമായിരുന്ന മുസ്തഫ തെക്കേകാടിന്റെ ഖത്തർ പ്രവാസം അവസാനിപ്പിച്ചുള്ള യാത്ര സംഘടനക്ക് തീരാനഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ദോഹയിലെ ബ്രോക്കോളി റെസ്റ്റോറന്റിൽ നടന്ന യാത്രയയപ്പ് പരിപാടി കെ.എം.സി.സി സംസ്ഥാന അഡ്വൈസറി ബോർഡ് ആക്ടിങ് ചെയർമാൻ എസ്എഎം ബഷീർ ഉദ്ഘടാനം ചെയ്‌തു. ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് എം.എ നാസർ സാഹിബ് മുഖ്യ പ്രഭാഷണം നടത്തി.
കെ.എം.സി.സി ഖത്തർ തൃക്കരിപ്പൂർ മണ്ഡലം പ്രസിഡണ്ട് അൻവർ അഞ്ചില്ലത്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
കെഎംസിസി ഖത്തർ കാസറഗോഡ് ജില്ലാ പ്രസിഡണ്ട് ലുകമാനുൽ ഹകീം, ജനറൽ സെക്രട്ടറി സമീർ ഉടുമ്പന്തല, എം. ടി. പി മുഹമ്മദ് കുഞ്ഞി, മണ്ഡലത്തിന്റെ നീരീക്ഷകൻ കെ.സ് മുഹമ്മദ് കുഞ്ഞി, എൻ.എ ബഷീർ,ശംസുദ്ധീൻ ഉദിനൂർ, മൻസൂർ റഹ്മാൻ, ഇസ്മായിൽ, റഫീഖ് റഹ്മാനി, ആബിദ് ഉദിനൂർ, റിയാസ് എ.വി നൗഷാദ് ടി.എച് എന്നിവർ ആശംസ അറിയിച്ചു സംസാരിക്കുകയും മുസ്തഫ തെക്കേകാട് മറുപടി പ്രസംഗവും നടത്തി..
ആക്ടിങ് ജനറൽ സെക്രട്ടറി അബീ മർഷാദ് സ്വാഗതവും,
കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം ട്രഷർ ആബിദ് ഉദിനൂർ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.