Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Dec 2024 08:45 IST
Share News :
ബുധനാഴ്ച മുംബൈ തീരത്ത് നാവികസേനയുടെ സ്പീഡ് ബോട്ടുമായി കൂട്ടിയിടിച്ച സ്വകാര്യ ബോട്ടില്‍ യാത്രക്കാര്‍ക്ക് ലൈഫ് ജാക്കറ്റ് നല്‍കിയിട്ടില്ലെന്ന് വെളിപ്പെടുത്തി രക്ഷപ്പെട്ടവര്‍. ഗേറ്റ്വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലിഫന്റ ദ്വീപിലേക്ക് 110-ലധികം യാത്രക്കാരുമായി പോവുകയായിരുന്ന ബോട്ട് നേവിയുടെ സ്പീഡ് ബോട്ടുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് മറിഞ്ഞു. 13 പേര്‍ മരിക്കുകയും 115 പേരെ രക്ഷപ്പെടുത്തുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. രക്ഷപ്പെട്ട മുംബൈ സകിനാകയില്‍ നിന്നുള്ള നാഥറാം ചൗധരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാവികസേനയുടെ സ്പീഡ് ബോട്ടിന്റെ ഡ്രൈവര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തു.
ഇന്ത്യന്‍ നാവികസേനയുടെ പ്രസ്താവന പ്രകാരം, കടലില്‍ എഞ്ചിന്‍ ട്രയലിനിടെ സ്പീഡ് ബോട്ട് തകരാര്‍ മൂലം നിയന്ത്രണം നഷ്ടപ്പെട്ട് ഫെറിയില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ നിവാസിയായ ഗൗതം ഗുപ്ത തന്റെ അനുഭവം വിവരിച്ചു. എലിഫന്റ ഐലന്‍ഡിലേക്ക് അമ്മയ്ക്കും ബന്ധുവിനുമൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് ഗുപ്തയ്ക്ക് അമ്മായിയെ നഷ്ടമായത്. ''ബോട്ടില്‍ ആര്‍ക്കും ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്നില്ല. കൂട്ടിയിടിക്ക് ശേഷം, ഞങ്ങള്‍ നിരവധി ആളുകളെ വെള്ളത്തില്‍ നിന്ന് ബോട്ടിലേക്ക് കയറ്റി. ഏകദേശം 20 മുതല്‍ 25 മിനിറ്റ് വരെ, നാവികസേന ഞങ്ങളെ രക്ഷിച്ചു, പക്ഷേ അപ്പോഴേക്കും ഞങ്ങള്‍ക്ക് എന്റെ അമ്മായിയെ നഷ്ടപ്പെട്ടിരുന്നു.''അദ്ദേഹം പറഞ്ഞു.'
രാജസ്ഥാനിലെ ജലോര്‍ സ്വദേശിയായ ശ്രാവണ്‍ കുമാറാണ് സംഭവം വീഡിയോയില്‍ പകര്‍ത്തിയത്. നാവികസേനയുടെ സ്പീഡ് ബോട്ട് സ്റ്റണ്ട് ചെയ്യുകയായിരുന്നുവെന്ന് കുമാര്‍ പറഞ്ഞു. ഇത് ഞങ്ങളുടെ സംശയം ഉയര്‍ത്തി, അതിനാല്‍ ഞാന്‍ റെക്കോര്‍ഡിംഗ് ആരംഭിച്ചു. നിമിഷങ്ങള്‍ക്കകം ബോട്ട് ഞങ്ങളുടെ ഫെറിയുമായി കൂട്ടിയിടിച്ചു.'' വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സ്പീഡ് ബോട്ടിന്റെ എഞ്ചിന്‍ തകരാറിലായതായി നാവികസേന അറിയിച്ചു. സ്പീഡ് ബോട്ട് എഞ്ചിന്‍ പരീക്ഷണത്തിന് വിധേയമായ ഒരു റിജിഡ് ഇന്‍ഫ്ളേറ്റബിള്‍ ബോട്ട് (RIB) ആണെന്നും എഞ്ചിന്‍ തകരാര്‍ മൂലം നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും നാവികസേന പറഞ്ഞു.
മരിച്ചവരില്‍ നാവികസേനയുടെ ബോട്ടിലുണ്ടായിരുന്ന രണ്ട് പേര്‍ ഉള്‍പ്പെടെ 12 യാത്രകളും ഒരു ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. ബോട്ടിലുണ്ടായിരുന്ന 115 പേരെ രക്ഷപ്പെടുത്തി. സ്പീഡ് ബോട്ടിലുണ്ടായിരുന്ന ഒറിജിനല്‍ എക്യുപ്മെന്റ് മാനുഫാക്ചററിലെ (OEM ഒരു നാവികസേന ഉദ്യോഗസ്ഥനും രണ്ട് ജീവനക്കാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 11 നേവി ബോട്ടുകളും മറൈന്‍ പോലീസിന്റെ മൂന്ന് ബോട്ടുകളും കോസ്റ്റ് ഗാര്‍ഡിന്റെ ഒരു ബോട്ടും മേഖലയില്‍ വന്‍ തിരച്ചില്‍ നടത്തുന്നുണ്ട്.
അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു.
Follow us on :
Tags:
More in Related News
Please select your location.