Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുലദ്ദ ഇന്ത്യൻ സ്‌കൂൾ വാർഷിക അത്ലറ്റിക് മീറ്റും ഡ്രിൽ ഡിസ്പ്ലേയും സംഘടിപ്പിച്ചു

20 Nov 2024 15:02 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: മുലദ്ദ ഇന്ത്യൻ സ്‌കൂൾ വാർഷിക അത്ലറ്റിക് മീറ്റും ഡ്രിൽ ഡിസ്പ്ലേയും സ്‌കൂൾ ഗ്രാണ്ടിൽ സംഘടിപ്പിച്ചു. ഒമാൻ ഷൂട്ടിങ് ഫെഡറേഷൻ അംഗം ഒളിംപ്യൻ വാദാ അൽ ബലൂശി മുഖ്യാതിഥിയും ഡയറക്‌ടർ ഇൻചാർജ് പി ടി കെ ഷമീർ വിശിഷ്‌ടാതിഥിയും ആയിരുന്നു. സ്കൂൾ മാനേജ്‌മെൻ്റ് കമ്മിറ്റി പ്രസിഡൻ്റ് ഡോ. മാത്യു വർഗീസ്, സ്കൂ‌ൾ മാനേജ്‌മെൻ്റ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ ഡോ. ലീന ഫ്രാൻസിസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

അത്ലറ്റിക് മത്സരങ്ങളും സാംസ്‌കാരിക പ്രകടനങ്ങളും വിദ്യാർഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും സ്‌കൂൾ മൈതാനത്ത് ഒരുമിപ്പിച്ചു. ഒമാൻ, ഇന്ത്യ ദേശീയ ഗാനത്തിനുശേഷം സ്‌കൂൾ ഗായക സംഘത്തിന്റെ പ്രാർഥനാ ഗാനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. അത്ലറ്റിക് മീറ്റിന് തുടക്കം കുറിച്ച് സ്‌കൂൾ പതാക ഷമീർ പി ടി കെയും ഹൗസ് പതാകകൾ അതത് ഹൗസ് ഇൻ ചാർജുകളും ഉയർത്തി.

മാർച്ച് പാസ്‌റ്റ് സംഘങ്ങളിൽ നിന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച് ഷമീർ പി ടി കെ വാർഷിക അത്ലറ്റിക് മീറ്റ് ഒദ്യോഗികമായി പ്രഖ്യാപിച്ചു. ഉദ്ഘാടന ചടങ്ങിൽ സ്‌കൂൾ പ്രിഫെക്റ്റ് കാൺസിലിന്റെ നേതൃത്വത്തിൽ ഹെഡ് ബോയ് മുഹമ്മദ് ഫായിസ്, ഹെഡ് ഗേൾ സിന്ധു ബിപിൻ പലേജ, നാല് ഹൗസുകളുടെ ക്യാപ്റ്റൻമാർ എന്നിവരുടെ നേതൃത്വത്തിൽ മാർച്ച് പാസ്‌റ്റ് നടന്നു. ബ്ലു, ഗ്രീൻ, റെഡ്, യെല്ലോ എന്നി ഹാസുകളുടെ ക്യാപ്റ്റൻമാരുടെ നേതൃത്വത്തിൽ അച്ചടക്കവും ഐക്യവും പ്രദർശിരിച്ചുകൊണ്ട് മാർച്ച് പാസ്‌റ്റ് ദൃശ്യവിരുന്നായി.

സ്പോർട്‌സ് ക്യാപ്റ്റൻ അന്ന മരിയ ഷിബു പ്രതിജ്‌ഞ വാചകം ചൊല്ലിക്കൊടുത്തു ഒമാൻ ക്‌ടസ്‌റ്ററിലും ദേശീയ മീറ്റിലും പങ്കെടുത്ത സ്‌കൂളിൽ നിന്നുള്ള വിദ്യാർഥികൾ മൈതാനത്ത് ഒളിമ്പിക്സ് ദീപശിഖ ഉയർത്തി പ്രയാണം നടത്തി. അഞ്ചാം തരം, അണ്ടർ 14, 17 19 വിഭാഗങ്ങളിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 200 മീറ്റർ ഓട്ടമത്സരം അണ്ടർ 14, 17, 19 വിഭാഗങ്ങളിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും റിലേ എന്നിവയുടെ ആവേശകരമായ ഫൈനൽ മത്സരങ്ങൾക്ക് കാണികൾ സാക്ഷ്യം വഹിച്ചു. ആറ്, ഏഴ് ക്ലാസുകളിലെ 135 വിദ്യാർഥികളുടെ ഊർ‌ജ്ജസ്വലമായ എയ്‌റോബിക് പ്രകടനത്തോടെ സാംസ്‌കാരിക പരിപാടികൾക്ക് തുടക്കമായി.

എയ്റോബിക്സ് ടീം ആവേശകരമായ സംഗീത ചലനങ്ങളുടെ ഒരു പരമ്പര നടത്തി. മൂന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾ നടത്തിയ മാസ് ഡ്രിൽ സംഗീതത്തിന്റെ താളത്തിനൊത്ത അഭ്യാസവും അവരുടെ ഊർജസ്വലതയും എടുത്തുകാണിച്ചു. തുടർന്ന് 150 ഓളം വിദ്യാർഥികളുടെ സ്പ‌ിൽ ഡാൻസും തീം ഡാൻസും നടന്നു. സ്‌കൂൾ ഗായകസംഘം അവതരിഭിച്ച 'ഞങ്ങൾ ചാംപ്യന്മാരാണ് എന്ന പ്രചോദനാത്മകമായ ഗാനം ശ്രദ്ധേയമായി. തുടർന്ന് സമ്മാന വിതരണ ചടങ്ങും നടന്നു.

അണ്ടർ 14, 17, 19 വിഭാഗങ്ങളിലെ 200 മീറ്റർ ഓട്ടത്തിലും റിലേയിലും വ്യക്തിഗത ചാമ്പ്യൻമാരായ ആൺകുട്ടികളെയും പെൺകുട്ടികളെയും മുഖ്യാതിഥിയും വിശിഷ്‌ഠാതിഥിയും മറ്റ് വിശിഷ്‌ടാതിഥികളും മെഡലുകൾ നൽകി ആദരിച്ചു. അത്ലറ്റിക് മീറ്റിൽ 755 പോയിൻ്റുമായി ഗ്രീൻ ഹൗസ് ഓവറോൾ ചാമ്പ്യന്മാരായി. 631 പോയിന്റുമായി റെഡ് ഹൗസ് റണ്ണർ അപ്പ് ട്രോഫിയും കരസ്ഥമാക്കി മുഖ്യാതിഥി ഒളിമ്പിക്സ‌് പതാക താഴ്ത്തി പ്രിൻസിപ്പലിന് കൈമാറി ഒരുമയുടെയും വൈവിധ്യങ്ങളുടെയും സമന്വയമായ അത്ലറ്റിക് മീറ്റ് സ്‌കൂൾ ഗാനാലാപനത്തോടെ സമാപിച്ചു.

മിഡിൽ, സീനിയർ കമ്പാർട്ട്‌മെൻറുകളിലേക്കുള്ള തെരഞ്ഞെടുപ്പും ഫൈനലും പ്രിലറേറ്ററി കമ്പാർട്ട്മെൻ്റിനായുള്ള അത്ലറ്റിക് മീറ്റിന്റെയും പ്രാഥമിക റാണ്ടുകളുടെയും സമാപനമായിരുന്നു ഈ പരിപാടി. അണ്ടർ 14 വിഭാഗത്തിൽ 12 ഇനങ്ങളിലും അണ്ടർ 17 വിഭാഗത്തിൽ 26 ഇനങ്ങളിലും അണ്ടർ 19 വിഭാഗത്തിൽ 27 ഇനങ്ങളിലുമായി ആൺകുട്ടികളും പെൺകുട്ടികളും മത്സരിച്ചു. എല്ലാ ഹൗസുകളുടെയും ആരോഗ്യകരമായ മത്സരവും ഒത്തൊരുമയും ദൃശ്യമായി.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News