Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കം ഉപജില്ല സ്ക്കൂൾ കായികമേള : പുല്ലാരാപാറ സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്ക്കൂൾ മുന്നിൽ

09 Oct 2024 19:20 IST

UNNICHEKKU .M

Share News :

 


മുക്കം : പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിൽ ആരംഭിച്ച മുക്കം ഉപജില്ല സ്ക്കൂൾ കായിക മേളയിൽ ആതിഥേയരായപുല്ലൂരാംപാറ ഹയർ സെക്കന്ററി സ്കൂൾ മുന്നേറുന്നു.  210 പോയിൻ്റോടെ കുതിക്കുന്നത്. തൊട്ട് പിറകിൽ 44 പോയൻ്റുമായി കൊടിയത്തൂർപി.ടി.എം .എച്ച്. എസ് രണ്ടാം സ്ഥാനത്തുO,37 പോയൻ്റുമായി ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി മൂന്നാം സ്ഥാനത്തുമുണ്ട്. മേള തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലയ്ക്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. മുക്കം സബ് ജില്ല ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി. ദീപ്തി മുഖ്യപ്രഭാഷണം നടത്തി. ഷൈനി ബന്നി, സി ബി കുര്യാക്കോസ്, വത്സൻ ടി മാത്യു, അനുപ്രകാശ്, ജോളി തോമസ്സ്, ഷാജി ജോൺ, എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ കെ.ജെ ആൻ്റണി സ്വാഗതവും, കൺവീനർ ജോളി ജോസഫ് നന്ദിയും പറഞ്ഞു. കായികമേള വ്യാഴായ്ച്ച സമാപിക്കും.

Follow us on :

More in Related News