Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രഥമ കാമ്പസ് ലീഗ് ഫുട്ബോളിൽ ആതിഥേയരായ മുക്കം എം.എ.എം.ഒ കോളേജ് ഖത്തർ അലുംനിക്ക് കിരീടം.

03 Dec 2024 03:58 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തർ സ്റ്റാർസ് ലീഗ് മുഖ്യ സ്പോൺസറായ മുക്കം എം.എ.എം.ഒ കോളേജ് അലുംനി ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച പ്രഥമ കാമ്പസ് ലീഗ് ഫുട്ബോളിൽ ആതിഥേയർക്ക് കിരീടം. കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ആതിഥേയരായ മുക്കം എം എ എം ഒ ഖത്തർ അലുംനി ടീം പരാജയപ്പെടുത്തിയത്.

മേളയിലെ വിജയികൾക്ക് ഖത്തർ സ്റ്റാർസ് ലീഗിൻ്റെ കമ്മ്യുണിറ്റി റിലേഷൻ തലവൻ നാസർ മുബാറക് അൽ കുവാരി ട്രോഫികൾ സമ്മാനിച്ചു. വരും വർഷങ്ങളിലും കാമ്പസ് ലീഗ് ടൂർണമെന്റ്റിന് എല്ലാവിധ സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു. ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി അബ്ദുറ്റഹ്മാൻ, സംഘാടക സമിതി ചെയർമാൻ അഷ്റഫ് ബ്രില്ല്യന്റ്, കൺവീനർ ഷംസു കൊടുവള്ളി, ചീഫ് കോർഡിനേറ്റർ ഫാരിസ് ലൂപ് മീഡിയ, പ്രസിഡന്റ് ഇല്ല്യാസ് കെൻസ, ഷാഫി ചെറൂപ്പ, ലബീബ് പാഴൂർ, ജാബിർ പന്നൂർ, മെഹ്ഫിൽ, ജാബിർ ചെറുവാടി, അബ്ബാസ് മുക്കം, അമീൻ എം എ, ഷാഹിദ്, ജലീൽ, ഹർഷാദ്, സുബൈർ, ഹാരിസ്, മുഹമ്മദ് ചെറുവാടി, അഫ്‌സൽ കൊടുവള്ളി തുടങ്ങിയവർ നേതൃത്വം നൽകി.


ഖത്തറിലെ പന്ത്രണ്ടു കോളജ് അലുമ്‌നിയുടെ മികച്ച ടീമുകൾ തമ്മിൽ മാറ്റുരച്ച മേള നാട്ടിലെ സെവൻസ് ഫുട്ബോൾ ആവേശത്തിൻ്റെ പുനരാവിഷ്കാരം കൂടിയായി മാറി.


Follow us on :

More in Related News