Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Sep 2026 13:06 IST
Share News :
കോഴിക്കോട്: മുസ്‌ലിം സർവീസ് സൊസൈറ്റിയുടെ (MSS) സമ്പൂർണ സംസ്ഥാന സമ്മേളനം സെപ്റ്റംബർ 26, 27 തീയതികളിൽ കോഴിക്കോട് രണ്ട് വേദികളിലായി നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ‘നല്ല വ്യക്തി – നല്ല സമൂഹം’ എന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്ന എം.എസ്.എസ്, മാനവികത, മതേതരത്വം, ജനാധിപത്യം എന്ന പ്രമേയമാണ് സമ്മേളനത്തിൽ മുന്നോട്ടുവെക്കുന്നത്.
സെപ്റ്റംബർ 26ന് രാവിലെ 9.30ന് ചെറൂട്ടി റോഡിലെ എം.എസ്.എസ് ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം സ്വാഗതസംഘം ചെയർമാൻ അഡ്വ. വി.കെ. ഫൈസൽ ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യും. എം.എസ്.എസ് സംസ്ഥാന പ്രസിഡന്റ് നിയാസ് പുളിക്കലകത്ത് അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി എഞ്ചി. പി. മമ്മത് കോയ റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് മുൻകാല നേതാക്കൾ സംഘടനയുടെ ചരിത്രം ചർച്ച ചെയ്യും.
ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന യുവജന സമ്മേളനം അസോസിയേഷൻ ഓഫ് മുസ്‌ലിം പ്രൊഫഷണൽസ് പ്രസിഡന്റ് ആമിർ ഇദ്രീസി ഉദ്ഘാടനം ചെയ്യും. അഡ്വ. വിദ്യാബാലകൃഷ്ണൻ എം.എൽ.എ, കോർപ്പറേഷൻ കൗൺസിലർ ടി.പി.എം. ജിഷാൻ, മുനീർ ഹുദവി എന്നിവർ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് ഇദ്രീസ് മാമ്പിയും ഇൻഹാം റഫീഖും നേതൃത്വം നൽകുന്ന സംഗീതസന്ധിയും നടക്കും.
സെപ്റ്റംബർ 27ന് രാവിലെ 9.30ന് കാലിക്കറ്റ് ട്രേഡ് സെന്ററിൽ പതാക ഉയർത്തുന്നതോടെ സമ്പൂർണ സംസ്ഥാന സമ്മേളനത്തിന് തുടക്കമാകും. രാവിലെ 10.30ന് സംസ്ഥാന ആഭ്യന്തര-വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. അഡ്വ. വി.കെ. ഫൈസൽ ബാബു വിഷയാവതരണം നടത്തും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തും.
മന്ത്രിമാരായ കെ.എം. ഷാജി, അഡ്വ. എൻ. ഷംസുദ്ദീൻ, എം.കെ. രാഘവൻ എം.പി, മേയർ ഒ. സദാശിവൻ, മുൻ മന്ത്രി ബിനോയ് വിശ്വം, എം.എൽ.എമാരായ അഡ്വ. പി.എ. മുഹമ്മദ് റിയാസ്, അഡ്വ. കെ. പ്രവീൺ കുമാർ, അഡ്വ. കെ. ജയന്ത്, എം.എ. റസാഖ് മാസ്റ്റർ, മുൻ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള, അഡ്വ. പി.എം.എ. സലാം, എം. മെഹബൂബ്, അഡ്വ. പി. ഗവാസ്, അഹമ്മദ് ദേവർകോവിൽ, പ്രൊഫ. അബ്ദു വഹാബ്, പി.എം. നിയാസ്, പി.കെ. അഹമ്മദ്, എം.പി. അഹമ്മദ്, ഡോ. പി. ഗൾഫാർ മുഹമ്മദലി, ഇഖ്റ എജുക്കേഷൻ ഫൗണ്ടർ ഉസ്മ നഹീദ് എന്നിവർ പ്രസംഗിക്കും.
ഉച്ചയ്ക്ക് 12ന് ‘കേരള മുസ്‌ലിം നവോത്ഥാനം: ചരിത്രവും സാധ്യതകളും’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ വ്യവസായ-ഐ.ടി. വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ഡോ. ഹുസൈൻ മടവൂർ വിഷയാവതരണം നടത്തും.
ഉച്ചയ്ക്ക് രണ്ടിന് ‘സ്ത്രീ – കാലത്തിനൊപ്പം കരുതലോടെ’ എന്ന പ്രമേയത്തിൽ വനിതാ സമ്മേളനം നടക്കും. അഡ്വ. ഫാത്തിമ തഹ്‌ലിയ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ എസ്. ജയശ്രീ മുഖ്യാതിഥിയാകും. കോർപ്പറേഷൻ വിദ്യാഭ്യാസ-സ്പോർട്സ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. സാറ ജാഫർ, ഓൾ ഇന്ത്യ മുസ്‌ലിം മജ്ലിസെ മുശാവറ വൈസ് പ്രസിഡന്റ് ഉസ്മ നഹീദ് എന്നിവർ വിശിഷ്ടാതിഥികളാകും.
വാർത്താസമ്മേളനത്തിൽ എം.എസ്.എസ് സംസ്ഥാന പ്രസിഡന്റ് നിയാസ് പുളിക്കലകത്ത്, ജനറൽ സെക്രട്ടറി എഞ്ചി. പി. മമ്മത് കോയ, സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഒ. ഹാഷിം, സംസ്ഥാന ട്രഷറർ എൻ.കെ. മുഹമ്മദലി, അഡ്വ. പി.വി. സൈനുദ്ദീൻ, സാദിഖ് വട്ടപ്പറമ്പ്, പി.പി. അബ്ദുറഹീം, മീഡിയ കമ്മിറ്റി കൺവീനർ സി.പി.എം. സഈദ് അഹമ്മദ്, സന്നാഫ് പാലക്കണ്ടി, വി.എം. ബഷീർ, ആർ.പി. അഷറഫ് എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.