Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Sep 2026 03:32 IST
Share News :
ദോഹ: ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 10 വിജയി ശിവപ്രിയാ സുരേഷിന് ഈണം ദോഹ നൽകിയ അനുമോദന ചടങ്ങ് സംഗീത പ്രേമികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
സാത്തർ ലൈറ്റ് - ബിൻ ഉംറാനിൽ വെച്ച് നടന്ന ചടങ്ങിൽ സെക്രട്ടറി എം.വി.മുസ്തഫ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ഫരീദ് തിക്കോടി അദ്ധ്യക്ഷത വഹിക്കുകയും ആഷിക്ക് മാഹി നന്ദി പറയുകയും ചെയ്തു.
യോഗം ഉദ്ഘാടനം ചെയ്ത സഫാരി ഗ്രൂപ്പ് വൈസ് ചെയർമാനും, എം.ഡി.യുമായ കെ.സൈനുൽ ആബിദ് ശിവപ്രിയക്കുള്ള ഈണം ദോഹയുടെ ഉപഹാരം നൽകി.
മുന്പ് സഫാരി ഗ്രൂപ് അവതരിപ്പിച്ച കുട്ടി പട്ടുറുമാൽ എന്ന സംഗീത പരിപാടിയിൽ ശിവപ്രിയ വിജയിയായ കാര്യം സൈനുൽ ആബിദ് അനുസ്മരിച്ചു. വെൽകെയർ ഫാർമസി എം.ഡി. അഷ്റഫ്, രാജേഷ്, ബി.ടി.കെ.സലീം, മുസ്തഫ എലത്തൂർ, കെ.കെ.വി മുഹമ്മദ് അലി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. എം.ബി.ബി.എസ്. ബിരുദം നേടിയ ഈണം ദോഹയുടെ മെമ്പർ കെ.ജി.റഷീദിൻ്റ മകൾ ഫിദാ റഷീദിനെ ശിവപ്രിയ പൊന്നാട അണിയിച്ചു.
ദോഹയിൽ ജനിച്ചു വളർന്ന ശിവപ്രിയ തൻ്റെ ഇതുവരെയുള്ള സംഗീത യാത്രയുടെ അനുഭവങ്ങളും ലക്ഷ്യങ്ങളും സദസുമായി പങ്കുവെച്ചു. ഫൈസൽ മൂസ പരിപാടികൾ നിയന്ത്രിച്ചു. ആഷിഖ് മാഹി, ഇസഹാക്ക്, ഷഫീക്, ജയപ്രകാശ്, പ്രവീൺ, നിസാർ കണ്ണൂർ, റിയാസ് ബാബു, ഷിയാസ് അൻവർ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
പുതിയ ഗായകരെ ഉൾപ്പെടുത്തി ഈണം ദോഹ ഉടൻ വിപൂലീകരിക്കുമെന്നും സംഗീതത്തിലൂടെ സൌഹൃദം സൌഹൃദത്തിലൂടെ കാരുണ്യം എന്ന ആപ്തവാക്യം മുറുകെ പിടിച്ച് ഈണം ദോഹ മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.