Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Sep 2024 15:06 IST
Share News :
മസ്‌കറ്റ്: നിസ്‌വയിലെ അൽഹംറയിൽ തൊഴിലിടത്തിലുണ്ടായ വെച്ചുണ്ടായ അപകടത്തെ തുടർന്ന് തലയ്ക്കു സാരമായി പരിക്കേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന വടകര സ്വദേശി മോഹനൻ നാട്ടിലേക്ക് മടങ്ങി.
ജോലിക്കിടയിൽ വഴുതി വീണാണ് മോഹനന് തലയ്ക്കു ഗുരുതരപരികേറ്റത്. ഒരാഴ്ചയോളം നിസ്‌വ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. നിസ്‌വയിലെയും മസ്കറ്റിലെയും സാമൂഹ്യപ്രവർത്തകരുടെ കൂട്ടായ പരിശ്രമം മൂലമാണ് മോഹനനെ തുടർചികിത്സയ്ക്കായി നാട്ടിലേക്കു അയക്കാൻ സാധിച്ചത്.
ആശുപത്രി ബിൽ, വിമാന യാത്ര ചിലവ് ഉൾപ്പെടെയുള്ള ഭീമമായ തുക ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ്ങ്, ചാരിറ്റി വിങ്ങ് എന്നിവടങ്ങളിൽ നിന്ന് സമാഹരിച്ച് സാമൂഹ്യ പ്രവർത്തകരായ ദീപേഷ്, ബാബുരാജ്, ഹരിദാസൻ എന്നിവരുടെ നേതൃത്വത്തിൽ കൂട്ടായ പ്രയത്നത്തിലൂടെയാണ് മോഹനന്റെ നാട്ടിലെക്കുള്ള യാത്രസാധ്യമായത്, തുടർചികിത്സ നാട്ടിൽ തുടരാനാണ് തീരുമാനം.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl
For: News & Advertisements +968 95210987 / +974 55374122
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.