Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൊബൈൽ മോഷണം: പൊൻകുന്നത്ത് യുവാവ് അറസ്റ്റിൽ

25 Jul 2024 22:48 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


കാഞ്ഞിരപ്പള്ളി: പൊൻകുന്നത്തെ മുസ്ലിം പള്ളിയിലെ ഇമാമിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തേനി സ്വദേശി മുഹമ്മദ് താഹിർ (41) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞമാസം 27 ന് രാത്രിയോടുകൂടി പൊൻകുന്നം മുസ്ലിം പള്ളിയിൽ അതിക്രമിച്ചു കയറി ഇമാം താമസിക്കുന്ന മുറിയുടെ ജനൽ പാളി തുറന്ന് മേശയിൽ വച്ചിരുന്ന പതിനയ്യായിരം രൂപ വില വരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും, തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ ചേർത്തലയിൽ നിന്നും പിടികൂടുകയുമായിരുന്നു. ഇയാൾ പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്നതായും 2023 മാർച്ച് മാസം പുനലൂർ ഉള്ള മുസ്ലിം പള്ളിയിൽ നിന്നും ലാപ്ടോപ്പും, മൊബൈൽഫോണും, ഹാർഡ് ഡിസ്കും, പെൻഡ്രൈവും  മോഷ്ടിച്ചിരുന്നതായും ഇയാൾ പോലീസിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.

Follow us on :

More in Related News