Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jan 2025 08:34 IST
Share News :
പൂനെയില്‍ നിന്ന് കാണാതായ മലയാളി സൈനികനെ ബംഗളൂരുവില്‍ നിന്ന് കണ്ടെത്തി. കോഴിക്കോട് എലത്തൂര്‍ സ്വദേശിയായ വിശ്ഹനുവിനെയാണ് ഏറെ ദിവസത്തെ തിരച്ചിലിന് ഒടുവില്‍ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം വിഷ്ണു വീട്ടില്‍ എത്താതെ കുറച്ചു ദിവസങ്ങളിലായി പല സ്ഥലങ്ങളിലായി തങ്ങുക ആയിരിക്കുന്നു.
മജെസ്റ്റിക്ക് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് കണ്ടെത്തിയത്. എലത്തൂര്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള നാലം?ഗ പൊലീസ് സംഘത്തിന്റെ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ വിഷ്ണുവിനെ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 17നാണു പൂനെ ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അവധിക്ക് നാട്ടിലേക്ക് തിരിച്ച വിഷ്ണുവിനെ കാണാന്‍ ഇല്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പരാതി അറിയിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.
17 ആം തിയതി കണ്ണൂരില്‍ എത്തി എന്ന് പറഞ്ഞ് അമ്മക്ക് അയച്ച സന്ദേശത്തിന് ശേഷം വിഷ്ണു ഫോണ്‍ എടുത്തിരുന്നില്ല. ശേഷമാണ് മുംബൈയിലാണ് വിഷ്ണു ഉള്ളതെന്ന് ലൊക്കേഷന്‍ വഴി മനയിലായതും. ശേഷം അവിടം കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു.
മുംബൈയിലേക്കുള്ള ട്രെയിനില്‍ വിഷ്ണു കയറിയാതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനസിലാക്കി. അതേസമയം ജനുവരി 11നാണ് വിഷ്ണുവിന്റെ വിവാഹം നടക്കേണ്ടത്. അതിന് മുന്നോടിയായി വിഷ്ണുവിനെ കണ്ടെത്താന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ബന്ധുക്കള്‍.
Follow us on :
Tags:
More in Related News
Please select your location.