Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തറിൽ വലതുവശത്തുകൂടിയുള്ള ഓവർടേക്കിങ് കണ്ടെത്താൻ അതിനൂതന മോണിറ്ററിങ് സിസ്റ്റവുമായി ആഭ്യന്തരമന്ത്രാലയം

02 Apr 2024 02:23 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തറിൽ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുമായി വിപുലമായ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. 


റോഡിൽ വലത്തു വശത്ത് നിന്ന് ഓവർടേക്ക് ചെയ്യുന്ന ചില ഡ്രൈവർമാരുടെ അശ്രദ്ധമായ പെരുമാറ്റത്തെക്കുറിച്ചാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാ​ഗമായാണ് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇത്തരം അശ്രദ്ധമായ പെരുമാറ്റം പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നെന്ന് മന്ത്രാലയം പറഞ്ഞു. 

വലതുവശത്ത് നിന്ന് മറികടക്കുന്നത് അശ്രദ്ധമായ പെരുമാറ്റമാണ്. പലപ്പോഴും മറ്റുള്ളവരുടെ അവകാശങ്ങളെ അവഗണിക്കുകയും നിരവധി ട്രാഫിക് അപകടങ്ങൾക്കിത് കാരണമാകുകയും ചെയ്യുന്നു,” മന്ത്രാലയം അതിൻ്റെ സോഷ്യൽ മീഡിയയിൽ പറഞ്ഞു.


2015ൽ ഭേദഗതി ചെയ്ത ട്രാഫിക് നിയമപ്രകാരം വലതുവശത്ത് നിന്ന് ഓവർടേക്ക് ചെയ്താൽ 1000 റിയാലാണ് പിഴ. ഡ്രൈവറുടെ സുരക്ഷ മാത്രമല്ല, എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാൻ ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും മന്ത്രാലയം ഊന്നിപ്പറയുന്നു.

Follow us on :

More in Related News