Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൈക്രോസോഫ്റ്റ് തകരാർ: കാരണം കണ്ടെത്തി

19 Jul 2024 23:28 IST

- Enlight News Desk

Share News :

ന്യൂഡൽഹി: ലോകവ്യാപകമായി സംഭവിച്ച മൈക്രോസോഫ്റ്റ് തകരാറിന്റെ കാരണം കണ്ടെത്തിയതായും വിഷയത്തിൽ മൈക്രോസോഫ്റ്റ് അധികൃതരുമായി ആശയവിനിമയം നടത്തുന്നതായും കേന്ദ്ര സർക്കാർ. കേന്ദ്ര ഇലക്ട്രോണിക്സ് ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവാണ് നാഷനൽ ഇൻഫോർമാറ്റിക്സ് സെന്റർ ഉദ്യോഗസ്ഥരെ (എൻഐസി) ഉദ്ധരിച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചത്. തകരാർ കണ്ടെത്തി പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

വിഷയത്തിൽ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി) പുറപ്പെടുവിച്ച സുരക്ഷാ നിർദേശവും അശ്വിനി വൈഷ്ണവ് പങ്കുവച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ എൻഐസിക്ക് കീഴിൽ വരുന്ന വിഭാഗമാണ് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി). 

തകരാർ കണ്ടെത്തിയിരിക്കുന്നത്.

ക്രൗഡ് സ്ട്രൈക്കുമായി ബന്ധപ്പെട്ട ഫാൽക്കൺ സെൻസറുകളുള്ള വിൻഡോസ് കംപ്യൂട്ടറുകളെയാണെന്നാണു സിഇആർടി അറിയിച്ചിരിക്കുന്നത്. ഇതിൽ സംഭവിച്ച പുതിയ അപ്ഡേറ്റ് കാരണമാണു വിൻഡോസ് പ്രവർത്തനം നിലച്ചതെന്നും സിഇആർടി പറയുന്നു. അപ്ഡേറ്റ് പിൻവലിച്ചു പഴയ രീതിയിലേക്കു മാറ്റിയെന്നും സിഇആർടി പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. പുതിയ അപ്ഡേറ്റിലേക്കു ലഭിച്ചില്ലെങ്കിൽ താഴെ പറയുന്ന രീതിയിൽ ചെയ്യണമെന്നും സിഇആർടി അധികൃതർ അറിയിച്ചു.

Follow us on :

More in Related News