Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Mar 2026 09:57 IST
Share News :
വനിതാ ദിനത്തോടനുബന്ധിച്ച് താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റിയും എൻ ഐ ടി ഇന്ത്യൻ നോളജ് സിസ്റ്റംസും സംയുക്തമായി വനിതാ പോലീസുകാർക്കായി എൻ ഐ ടി കാലിക്കറ്റ് മൈൻഡ് ഫുൾനെസ് റിസർച്ച് സ്കോളർ പ്രൊഫ. വർഗീസ് മാത്യു മെഡിറ്റേഷൻ ആൻ്റ് പ്രാണായാമ ക്ലാസ് എടുക്കുന്നു. ഉദ്‌ഘാടകൻ അഡീഷണൽ പോലീസ് സൂപ്രണ്ട് എസ് ഷംസുദ്ദീൻ, പ്രൊഫ. ആശിഷ് അവസ്തി എന്നിവർ സമീപം
കോഴിക്കോട് : വനിതാ ദിനത്തോടനുബന്ധിച്ച് താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റിയും
എൻ ഐ ടി ഇന്ത്യൻ നോളജ് സിസ്റ്റംസും സംയുക്തമായി വനിതാ പോലീസുകാർക്കായി മെഡിറ്റേഷൻ ആൻ്റ് പ്രാണായാമ ക്ലാസ് സംഘടിപ്പിച്ചു.
പാവമണി റോഡ് പോലീസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അഡീഷണൽ പോലീസ് സൂപ്രണ്ട് എസ് ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.
സ്ത്രീ സമത്വം ആവശ്യപ്പെടുന്നത് പുരുഷനോളം എത്തണം എന്നതല്ല ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എൻ ഐ ടി ഇന്ത്യൻ നോളജ് സിസ്റ്റംസ് ചെയർ പേഴ്സൺ പ്രൊഫ. ആശിഷ് അവസ്തി മുഖ്യാതിഥിയായി.
എൻ ഐ ടി കാലിക്കറ്റ്
മൈൻഡ് ഫുൾനെസ് റിസർച്ച് സ്കോളർ പ്രൊഫ. വർഗീസ് മാത്യു ക്ലാസെടുത്തു.
താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റി പ്രതിനിധികളായ
പ്രേമൻ പറന്നാട്ടിൽ, സലീം വട്ടക്കിണർ എന്നിവർ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.