Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മെഡിക്കൽ കോളജിൽ ഹാഷിഷ് ഓയിലുമായി കൂട്ടിരിപ്പുകാരി പിടിയിൽ; വെളിച്ചെണ്ണക്കുപ്പിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം

30 Jul 2026 20:26 IST

NewsDelivery

Share News :

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രസവ വാർഡിൽ രോഗിക്കു കൂട്ടിരിപ്പിനായി എത്തിയ യുവതിയുടെ കൈവശം നിന്ന് 56.59 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി. വയനാട് മേപ്പാടി സ്വദേശിനിയായ അശ്വതി (32)യെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.

രണ്ട് വെളിച്ചെണ്ണക്കുപ്പികളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയിൽ. ഒരു കുപ്പിയിൽ 29.08 ഗ്രാം ഹാഷിഷ് ഓയിലും മറ്റൊന്നിൽ 27.51 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെത്തി.

ആശുപത്രിയിലെ 41-ാം വാർഡിൽ കൂട്ടിരിപ്പുകാരിയായി എത്തിയ അശ്വതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആശുപത്രി ജീവനക്കാരും കൂടെയുണ്ടായിരുന്നവരും പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വെളിച്ചെണ്ണക്കുപ്പിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ ഹാഷിഷ് ഓയിൽ കണ്ടെത്തിയത്.

പ്രാഥമിക അന്വേഷണത്തിൽ, ആശുപത്രിയിൽ ചികിത്സയിലുള്ള ഭർത്താവിന് നൽകാനാണ് ലഹരിവസ്തു എത്തിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Follow us on :

More in Related News