Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jul 2026 14:32 IST
Share News :
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഹരിതകര്‍മ സേനയുടെ യൂണിഫോമിൻ്റെ നിറത്തിൽ മാറ്റം വരുത്തി കോർപ്പറേഷൻ. പച്ച നിറത്തിലുള്ള യൂണിഫോം കാവി നിറത്തിലേക്കാണ് മാറ്റിയത്. കോര്‍പ്പറേഷന്‍ ഭരിക്കുന്ന ബിജെപി ഭരണസമിതിയാണ് കാവി യൂണിഫോം വിതരണം ചെയ്തത്. പ്രതിഫലനം കൂടുതലുള്ളതിനാലാണ് ഈ നിറം തിരഞ്ഞെടുത്തതെന്ന് മേയര്‍ വി.വി.രാജേഷ് പറഞ്ഞു.
കോർപ്പറേഷൻ നൽകിയ പുതിയ കിറ്റിൽ കാവി നിറത്തിലുള്ള കോട്ട്, മഞ്ഞ ഹെൽമെറ്റ്, കറുത്ത ഷൂ, ഗ്ലൗസ്, റെയിൻകോട്ട് എന്നിവയാണ് ഉള്ളത്. ഈ അപ്രതീക്ഷിത നിറംമാറ്റത്തിൽ ഹരിതകർമസേനാംഗങ്ങൾക്കിടയിൽ വ്യാപകമായ അതൃപ്തി പുകയുകയാണ്. വീടുകൾ തോറുമെത്തി മാലിന്യശേഖരണം നടത്തുന്ന ഇവരെ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിച്ചിരുന്നതും ഈ പച്ച നിറമായിരുന്നു.
2017ല്‍ ഹരിത കേരളം മിഷന്‍റെ കീഴില്‍ ഹരിതകര്‍മസേന രൂപം കൊണ്ടതുമുതല്‍ പച്ചനിറമാണ് യൂണിഫോം കോട്ടിന്. തലസ്ഥാന നഗര സഭ ഭരണം ഇതിനോടകം തന്നെ രാഷ്ട്രീയ പോരിനാൽ ചർച്ചയായതിനിടെയാണ് ഈ തീരുമാനം... രാഷ്ട്രീയ കേരളം ഈ നിറമാറ്റത്തെ എങ്ങിനെ സ്വീകരിക്കുമെന്നത് കാത്തിരുന്ന് കാണാം....
Follow us on :
Tags:
More in Related News
Please select your location.