Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട് മണ്ണിടിച്ചില്‍; ദുരന്ത ബാധിത മേഖല സന്ദര്‍ശിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

08 Jul 2026 19:02 IST

Jithu Vijay

Share News :

വയനാട് : വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തമേഖല സന്ദർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. മന്ത്രിമാരായ ടി സിദ്ദിഖും എ പി അനില്‍ കുമാറും മുഖ്യമന്ത്രിയെ അനുഗമിച്ചു. ജില്ലാ കലക്ടറും

ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.


ദുരന്ത മേഖലയ്ക്ക് പിന്നാലെ മുഖ്യമന്ത്രി ദുരിതാശ്വാസ ക്യാമ്പിലും സന്ദര്‍ശനം നടത്തി. മേപ്പാടി പാതയിലുള്ള പോളിടെക്‌നിക്ക് കോളേജില്‍ സജീകരിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്. ദുരിത ബാധിതരെ നേരിട്ട് കണ്ട അദ്ദേഹം ക്യാമ്പിലെ സൗകര്യങ്ങളെപ്പറ്റിയും ചോദിച്ചറിഞ്ഞു. ക്യാമ്പുകളിലെ ദുരിത ബാധിതരുടെ ക്ഷേമം സംബന്ധിച്ചും മുഖ്യമന്ത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.


അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ളവരെയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ചികിത്സയിലുള്ള ഏഴ് പേരെയാണ് മുഖ്യമന്ത്രി നേരില്‍ കണ്ടത്. ഡോക്ടര്‍ മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലാണ് സന്ദര്‍ശനം നടത്തിയത്. സന്ദര്‍ശനത്തിന് പിന്നാലെ കളക്ടറുടെ ഓഫീസില്‍ ഉന്നതതല യോഗം ചേരും.


മനുഷ്യ നിർമിത ദുരന്തമെന്ന മന്ത്രി ടി സിദ്ദീഖിന്റെ പ്രസ്താവന മുഖ്യമന്ത്രി വി ഡി സതീശൻ പരോക്ഷമായി തള്ളി. സ്വാഭാവികമായ പ്രകൃതി ദുരന്തമല്ലെന്നും അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് ഇടിഞ്ഞുള്ള മനുഷ്യനിർമിത ദുരന്തമെന്നുമായിരുന്നു കള്ളാടിയിലെ മണ്ണിടിച്ചിലിന് പിന്നാലെ മന്ത്രി ടി സിദ്ദിഖിന്റെ പ്രതികരണം. ഈ വാദം ഇന്നും മന്ത്രി ആവർത്തിച്ചു. എന്നാൽ മല ഇടിഞ്ഞിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നായിരുന്നു ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി.


മലയുടെ ചെറിയ ഭാഗം കൂടി ഇടിഞ്ഞുവീണെന്നായിരുന്നു റവന്യൂമന്ത്രി എ പി അനിൽകുമാർ ഇന്നലെ പറഞ്ഞത്. ദുരന്തത്തിൽ സർക്കാരിൽ ആശയക്കുഴപ്പം തുടരുന്നതിനിടെ, മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തി. അതേസമയം വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ 5 പേർക്കായി തിരച്ചിൽ തുടരുകയാണ്. കനത്ത മഴയും മൂടൽമഞ്ഞും ദൗത്യത്തിന് വെല്ലുവിളിയാണ്. മൂന്ന് പേരുടെ മൃതദേഹമാണ് ദുരന്തസ്ഥലത്ത് നിന്ന് കണ്ടെടുത്തത്. ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമാണ്.



Follow us on :

More in Related News