Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാപ്പിള കലാ അക്കാദമി ഖത്തർ സ്നേഹസംഗമം നടത്തി.

16 Dec 2024 14:24 IST

ISMAYIL THENINGAL

Share News :

ദോഹ: മാപ്പിള കലാ അക്കാദമി ഖത്തർ സ്നേഹസംഗമം അബുഹമൂർ ടേസ്റ്റി ടീ റെസ്റ്റോറന്റിൽ വെച്ച് നടന്നു.       ചടങ്ങിൽ അക്കാദമി ചെയർമാൻ മുഹ്സിൻ തളിക്കുളം അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി അബ്ദുൽ റൗഫ് കൊണ്ടോട്ടി, അക്കാദമി പ്രസിഡണ്ട് മുത്തലിബ് മട്ടന്നൂർ എന്നിവർ സ്നേഹ സംഗമത്തിന് ആശംസകൾ നേർന്നു സംസാരിച്ചു.         

           

സിദ്ദിഖ് ചെറുവല്ലൂർ ഐ.സി.ബി.എഫ് ഇൻഷുറൻസ്, പ്രവാസി ക്ഷേമ പദ്ധതികൾ എന്നിവയെ ക്കുറിച്ച് ബോധവൽക്കരണവും സംശയങ്ങൾക്ക് മറുപടിയും നൽകി. തുടർന്ന് ഷഫീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ അറബനമുട്ടിന്റെ താളത്തിൽ അക്കാദമിയിലെ പാട്ടുകാർ കിസ്സപ്പാട്ടോടെ തുടങ്ങി, മാപ്പിളപ്പാട്ടും കവിതയും കൊണ്ട് നിറഞ്ഞ സദസ്സ് സൗഹൃദ സംഗമത്തിന്റെ കൂടിച്ചേരലുകൾക്ക് മിഴിവേകി.


സെക്രട്ടറി നവാസ് മുഹമ്മദലി സ്വാഗതവും ബഷീർ വട്ടേക്കാട് നന്ദിയും പറഞ്ഞു.    

Follow us on :

More in Related News