Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അനധികൃത ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍

26 Mar 2025 15:56 IST

കൊടകര വാര്‍ത്തകള്‍

Share News :


പുതുക്കാട്: ലഹരി ഉപയോഗം, വില്‍പ്പന, കൈമാറ്റം എന്നിവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് നേരിട്ട് അറിയിക്കാനുള്ള കേരള പോലീസിന്റെ യോദ്ധാവ് നമ്പറിലേക്ക് വന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയില്‍ അനധികൃത ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യകുപ്പികളുമായി യുവാവിനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങാലൂര്‍ അമ്പലത്തിനു സമീപം വച്ച് കയ്യിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചതിലാണ് ചെങ്ങാലൂര്‍ ശാന്തിനഗര്‍ ദേശത്ത് പുതുപ്പള്ളി വീട്ടില്‍ ജയപ്രകാശ് (47 ) എന്നയാളെ വില്‍പനക്കായി കൊണ്ടുവരികയായിരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി പിടികൂടിയത്.


Follow us on :

More in Related News