Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗോവിന്ദപുരം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സ്ത്രീയെ തടഞ്ഞ് നിർത്തി ഉപദ്രവിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

21 May 2024 22:13 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:ആൽത്തറ ഗോവിന്ദപുരം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സ്ത്രീയെ തടഞ്ഞ് നിർത്തി ഉപദ്രവിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ.ആൽത്തറ കുണ്ടനി പരപ്പിത്തറയിൽ വീട്ടിൽ വേലായുധൻ മകൻ ജയ(39)നെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.പൂരം കാണാനായെത്തിയ ആൽത്തറ സ്വദേശിനിയായ സ്ത്രീയെ അസഭ്യം വിളിച്ച് കൊണ്ടാണ് പ്രതി ഉപദ്രവിച്ചത്.മാസങ്ങൾക്ക് മുമ്പ് ബുള്ളറ്റ് മോട്ടോർസൈക്കിൾ കത്തിച്ച കേസിലെയും പ്രതിയാണ് ഇയാൾ.വടക്കേക്കാട് എസ്എച്ച്ഒ ആർ.ബിനുവിൻ്റെ നേതൃത്വത്തിൽ എസ്ഐ ശിവശങ്കരനും,സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow us on :

More in Related News