Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Mar 2025 14:56 IST
Share News :
എമ്പുരാന് വിജയാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. സോഷ്യല്‍ മീഡിയയിലൂടെയാണ് റിലീസ് ദിന തലേന്ന് മമ്മൂട്ടിയുടെ കുറിപ്പ്. കുറിപ്പിനൊപ്പം ചിത്രത്തിന്‍റെ പോസ്റ്ററും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്. എമ്പുരാന്‍റെ മുഴുവന്‍ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ചരിത്ര വിജയം ആശംസിക്കുന്നു. ലോകത്തിന്‍റെ അതിരുകള്‍ ഭേദിച്ചുകൊണ്ട് മലയാള സിനിമയ്ക്ക് അഭിമാനം പകരുന്ന ചിത്രമാവും ഇതെന്ന് പ്രതീക്ഷിക്കുന്നു. എന്റെ പ്രിയ ലാല്‍, പൃഥ്വി നിങ്ങള്‍ക്ക് എല്ലാ പിന്തുണയും, മമ്മൂട്ടി കുറിച്ചു. മമ്മൂട്ടിക്ക് മറുപടിയുമായി പൃഥ്വിരാജ് രംഗത്തെത്തി. നിങ്ങളുടെ ആശംസയ്ക്ക് നന്ദി മമ്മൂക്ക. അതും മലയാള സിനിമയുടെ ഇതിഹാസത്തിൽ നിന്നും. ഇത് വളരെ പ്രത്യേകത നിറഞ്ഞ ആശംസയാണ്.നന്ദിയെന്നും പൃഥ്വിരാജ് കുറിച്ചു.
പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം നാളെയാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തുക. ശ്രീ ഗോകുലം സിനിമാസ് , ആശിർവാദ് സിനിമാസ്, ലൈക്ക എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മോഹൻലാൽ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു. മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.