Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സന്ദര്‍ശക വിസയില്‍ എത്തിയ മലയാളി വാഹനാപകടത്തില്‍ മരണപ്പെട്ടു

16 Sep 2024 00:44 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: സന്ദര്‍ശക വിസയില്‍ എത്തിയ മലപ്പുറം സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. കോട്ടക്കല്‍ ഇന്ത്യനൂര്‍, ഈസ്റ്റ് വെള്ളൂര്‍ സ്വദേശി മുഹമ്മദ് കുട്ടി കുന്നക്കാടന്‍ മകൻ ജലീല്‍ സഖാഫി (49) ആണ് മസ്‌കറ്റിന് അടുത്ത് ബിദ്ബിദില്‍ വെച്ച് അപകടത്തില്‍ പെട്ടത്. 

റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. കഴിഞ്ഞ മാസം സന്ദര്‍ശക വിസയില്‍ ഒമാനില്‍ എത്തിയതായിരുന്നു. നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. 

മാതാവ്: സഫിയ. 

സമാഇല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കേ കൊണ്ടുപോകുമെന്ന് ഐ സി എഫ് വെല്‍ഫയര്‍ സമിതി അറിയിച്ചു.


ൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

Follow us on :

More in Related News