Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെന്നൈയിൽ മലയാളി ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ

29 Apr 2024 12:20 IST

Enlight News Desk

Share News :

ചെന്നൈയിൽ മലയാളി ദമ്പതികൾ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ.

ആവഡിയിലെ ​​ഗാന്ധിന​ഗർ സെക്കന്റ് ക്രോസ് റോഡിലെ താമസക്കാരായ

ആയുർവേദ ഡോക്ടർ ശിവൻ നായർ (68) ഭാര്യ പ്രസന്ന (63) എന്നിവരാണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് വിവരം. ഇവരുടെ വീട്ടിൽ നിന്ന് 100 പവനോളം സ്വർണവും മോഷണം പോയി.

ഇന്നലെ രാത്രിയോടെയായിരുന്നു കൊലപാതകം. ഡോക്ടറും ഭാര്യയും വർഷങ്ങളായി ആവഡിയിൽ സ്ഥിരതാമസക്കാരാണ്. ചികിത്സയ്ക്കെന്ന രൂപത്തിൽ വീട്ടിലെത്തിയവരാകാം മോഷണത്തിന് പിന്നിലെന്നാണ് നി​ഗമനം. എന്നാൽ മേഖലയിൽ സിസിടിവില്ലാത്തതിനാൽ അക്രമിയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല.പൊലീസ് ഊർജിതമാക്കി

Follow us on :

More in Related News