Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫ്രാൻസിസ് പാപ്പയ്ക്ക് ചാലക്കുടിയുടെ ആത്മപ്രണാമം ശനിയാഴ്ച

24 Apr 2025 19:57 IST

WILSON MECHERY

Share News :

ചാലക്കുടി: ഫ്രാൻസിസ്

പാപ്പയ്ക്ക് ചാലക്കുടിയുടെ ആത്മപ്രണാമം ഏപ്രിൽ 26 ശനിയാഴ്ച.വൈകിട്ട് 4.30ന് ഇടവക വൈദികരുടെ സമൂഹബലിക്ക് ശേഷം സെൻ്റ് മേരീസ് ഫൊറോന പള്ളി, നഗരസഭ,പൗരാവലി എന്നിവയുടെ സഹകരണത്തോടെ പള്ളിയിൽ നിന്നാരംഭിക്കുന്ന മൗനജാഥ സൗത്ത് ജംഗ്ഷൻ വഴി ഇൻഡോർ സ്റ്റേഡിയത്തിന് മുമ്പിൽ സമാപിക്കുന്നു .തുടർന്ന് സമാപന സമ്മേളനം മാർ പോളി കണ്ണൂക്കാടൻ ഉൽഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിനായി സുഭാഷ് ചന്ദ്രദാസ് അധ്യക്ഷനായി സംഘാടക സമിതി രൂപീകരിച്ചു. ഫാ.വർഗ്ഗീസ് പാത്താടൻ, എം.എൽ.എ സനീഷ് കുമാർ ജോസഫ്, നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ, സി.എസ്.സുരേഷ്, കെ എ ഉണ്ണികൃഷ്ണൻ, ഫാ.പോളി പടയാട്ടി,വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, സംഘടനാ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു

Follow us on :

More in Related News