Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നേതാജി കപ്പ് ആറാം സീസൺ ഒക്ടോബർ 30ന്; 16 ടീമുകൾ മാറ്റുരയ്ക്കും

26 Oct 2026 14:54 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാനിലെ പ്രമുഖ ഫുട്ബോൾ ടീമായ നേതാജി എഫ്.സി. സംഘടിപ്പിക്കുന്ന നേതാജി കപ്പിന്റെ ആറാം സീസൺ ഒക്ടോബർ 30ന് വെള്ളിയാഴ്ച വൈകിട്ട് നാലുമുതൽ മൊബേലയിലെ അസാദി ഗ്രൗണ്ടിൽ നടക്കും. ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കേരള മസ്കറ്റ് ഫുട്ബോൾ അസോസിയേഷന്റെ (കെ.എം.എഫ്.എ.) കീഴിൽ രജിസ്റ്റർ ചെയ്ത 16 ടീമുകൾ ആദ്യമായി പങ്കെടുക്കുന്നു എന്നതാണ് ഇത്തവണത്തെ ടൂർണമെന്റിന്റെ പ്രത്യേകത. നാല് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളിലായി റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ നടക്കുക. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കും. തുടർന്ന് സെമിഫൈനൽ, ലൂസേഴ്സ് ഫൈനൽ, ഫൈനൽ മത്സരങ്ങൾ അരങ്ങേറും.

ടൂർണമെന്റിന്റെ ഭാഗമായി കുട്ടികൾക്കായുള്ള സൗഹൃദ ഫുട്ബോൾ മത്സരവും സംഘടിപ്പിക്കും. വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫികളും സമ്മാനിക്കും. മികച്ച ഫോർവേഡ്, ഡിഫെൻഡർ, ഗോൾകീപ്പർ, മാനേജർ എന്നിവർക്കും പ്രത്യേക പുരസ്കാരങ്ങൾ നൽകും.

ഗ്രൂപ്പ് നിർണയ നറുക്കെടുപ്പും ട്രോഫി ലോഞ്ചിങ്ങും കഴിഞ്ഞ ദിവസം നടന്നു. മികച്ച ഫുട്ബോൾ മത്സരങ്ങൾക്കൊപ്പം വൈവിധ്യമാർന്ന ഫുഡ് കോർട്ടും കുടുംബങ്ങൾക്കായുള്ള വിനോദപരിപാടികളും ടൂർണമെന്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ഫുട്ബോൾ പ്രേമികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന വ്യത്യസ്തമായ കായിക അനുഭവമായിരിക്കും നേതാജി കപ്പ് ആറാം സീസണെന്ന് ഭാരവാഹികളായ വരുൺ, അസ്സീം, മുഹ്‌യുദ്ധീൻ, ഷാഫി ബേപ്പൂർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Follow us on :

More in Related News