Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നക്ഷത്ര വനവും അതിൻ്റെ ഔഷധ ഗുണങ്ങളും; അക്കരപ്പാടം സ്കൂളിൽ പഠന ക്ലാസ്സ് സംഘടിപ്പിച്ചു.

26 Oct 2026 13:04 IST

santhosh sharma.v

Share News :

വൈക്കം: അക്കരപ്പാടം ഗവൺമെൻ്റ് യുപി സ്കൂളിൽ നക്ഷത്ര വനവും അതിൻ്റെ ഔഷധ ഗുണങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി പഠന ക്ലാസ് സംഘടിപ്പിച്ചു. റിട്ടേഡ് ഫാക്ട് മാനേജർ കെ. രവീന്ദ്രനാഥൻ ക്ലാസ് നയിച്ചു. സ്കൂൾ പിടിഎ പ്രസിഡൻ്റ് രഞ്ജിത്ത് മല്ലുത്തറ അധ്യക്ഷത വഹിച്ചു.കാട്ടിക്കുന്ന് പബ്ലിക് ലൈബ്രറി സെക്രട്ടറി കെരാമചന്ദ്രൻ , പ്രതാപൻ, സ്കൂൾ ഹെഡ്മാസ്റ്റർ ഇ.ആർ നടേശൻ , കെ.എസ്.പ്രസീന ശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു. നക്ഷത്ര വനത്തിലെ 27 സസ്യങ്ങളുടെ പ്രത്യേകതകളെക്കുറിച്ചും അതിൽ ഓരോ സസ്യത്തിന്റെയും ഔഷധ ഗുണത്തെക്കുറിച്ച് അതിൽ മനുഷ്യജീവിതത്തിൽ വിവിധ രോഗങ്ങൾക്ക് അത് എത്രമാത്രം പ്രയോജനപ്പെടുന്നു എന്ന് വിശദീകരിച്ചതും പങ്കെടുത്ത വിദ്യാർഥികൾ അടക്കമുള്ളവർക്ക് ഏറെ പ്രയോജന പ്രദമായി.

Follow us on :

More in Related News