Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് തോരാതെ പെയ്യുന്ന മഴയ്ക്ക് ശമനവും കിഴക്കൻ വെള്ളത്തിന്റെ വരവും കുറഞ്ഞതോടെ നേരിയ ആശ്വാസം.

05 Aug 2026 22:27 IST

santhosh sharma.v

Share News :

വൈക്കം: തോരാതെ പെയ്യുന്ന മഴക്കുണ്ടായ ശമനവും ഒപ്പം കിഴക്കൻ വെള്ളത്തിന്റെ വരവും കുറഞ്ഞതോടെ വൈക്കത്തെ താഴ്ന്ന പ്രദേശത്ത് താമസിക്കുന്നവർക്ക് നേരിയ ആശ്വാസമായി. മൂവാറ്റുപുഴയാറ്റിലെ ജലനിരപ്പ് താഴ്ന്നെങ്കിലും ഉൾപ്രദേശങ്ങളിൽ കാര്യമായ കുറവ് അനുഭവപ്പെട്ടിട്ടില്ല. തലയോലപ്പറമ്പ്

മത്സ്യമാർക്കറ്റിന് സമീപം കുറുന്തറപ്പുഴയിലേക്ക് ഒഴുകുന്ന ചന്തത്തോടിൻ്റെ കലുങ്കിന് സമീപം സംരക്ഷണഭിത്തി തോട്ടിലേക്ക് ഇടിഞ്ഞ് വീണു. പത്ത് മീറ്ററോളം ഭാഗം തകർന്നതോടെ സമീപത്തെ വടക്കേ മണപ്പുറത്ത് നൗഷാദിൻ്റെ ഉടമസ്ഥതയിലുള്ള ബേക്കറി കെട്ടിടത്തിന് വൻ ഭീഷണിയായി. ഇതിന് സമീപത്തുള്ള ഇറിഗേഷൻ വക മറ്റ് കൽകെട്ടുകളും തകർച്ചാഭീഷണിയിലാണ്. സ്വകാര്യ വ്യക്തികൾ തോട് ഉൾപ്പടെ നീർച്ചാൽ നികത്തിയതോടെ മറവൻതുരുത്ത് പഞ്ചായത്തിലെ ഏഴാം വാർഡിലെ ചിറ്റേഴം ഭാഗത്ത് ശ്രീവത്സത്തിൽ രാധാകൃഷണൻ, ചിറ്റേഴത്ത് പുറവേലിൽ തങ്കമ്മ എന്നിവരുടെ വീടിനുള്ളിൽ വെള്ളം കയറി ദുരിതത്തിലായി. ശൗചാലയം ഉൾപ്പടെ വെള്ളക്കെട്ടിൽ അമർന്നതോടെ ദൈനംദിന കൃത്യങ്ങൾ പോലും നടത്താൻ കഴിയാത്ത സ്ഥിതിയിലാണ് വീട്ടുകാർ. തലയോലപ്പറമ്പ് ഒന്നാം വാർഡിൽ കണ്ടത്തിപ്പറമ്പിൽ സുലൈമാൻ്റെ വീട്ടിൽ വെള്ളം കയറിയതോടെ ദുരിതത്തിലായി. ഉൾപ്രദേശങ്ങളിലെ റോഡുകൾ വെള്ളം കെട്ടി നിന്ന് തകർന്ന നിലയിലാണ്. പല ഭാഗത്തും വീട്ടുകാർ ദുരിതാശ്വാസ ക്യാമ്പിലേക്ക് പോയതോടെ വളർത്ത് മൃഗങ്ങൾ ഉൾപ്പടെ വെള്ളക്കെട്ടിൽ ഒറ്റപെട്ട് പോയ സ്ഥിതിയാണ്. താലൂക്കിൻ്റെ വിവിധ പ്രദേശങ്ങളിലായി 15 ദുരിതാശ്വാസ ക്യാമ്പുകളാണ് ഉള്ളത്. 740 ഭവനങ്ങളിൽ നിന്നായി കുട്ടികളും പ്രായമായവരും അടക്കം 1545 പേരാണ് വിവിധ ക്യാമ്പുകളിൽ കഴിയുന്നത്. തലയോലപ്പറമ്പ്, മറവൻതുരുത്ത്, ഉദയനാപുരം പഞ്ചായത്തുകളിലാണ് അധികവും ദുരിതം. കഴിഞ്ഞ നാല് ദിവസമായി പ്രദേശവാസികൾ വെള്ളപ്പൊക്ക ദുരിതത്തിലാണ്. ഉദയനാപുരം പഞ്ചായത്തിൽ വല്ലകം സെൻ്റ് മേരീസ് ഹൈസ്കൂളിൽ 136 കുടുംബങ്ങളിൽ നിന്നും 292പേരും തലയോലപ്പറമ്പ് പഞ്ചായത്തിൽ എ.ജെ.ജോൺ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിൽ 93കുടുംബങ്ങളിൽ നിന്നും 214പേരും മറവൻതുരുത്ത് ഗവൺമെൻ്റ് യുപി സ്‌കൂളിൽ 95 കുടുംബങ്ങളിൽ നിന്നും 199പേരും, കല്ലറ എസ്എസ് വി യുപി സ്‌കൂളിൽ 115കുടുംബങ്ങളിൽ നിന്നും 176പേരും, ആയാംകുടി എൽപി സ്‌കൂളിൽ 27കുടുംബങ്ങളിൽ നിന്നും 52പേരും, വെച്ചൂർ പഞ്ചായത്തിൽ ഇടയാഴം സെൻ്റ് മേരീസ് എൽപിഎസ് സ്‌കൂളിൽ 36കുടുംബങ്ങളിൽ നിന്നും 60പേരും, തലയാഴം പഞ്ചായത്തിൽ തോട്ടകം ഗവൺമെന്റ് യുപി സ്കൂളിൽ 12കുടുംബങ്ങളിൽ നിന്നും 32 പേരും, എഴുമാംതുരുത്ത് യുപി സ്‌കൂളിൽ 41 കുടുംബങ്ങളിൽ നിന്നും 110പേരും, മുളക്കുളം ഗവൺമെന്റ് യുപി സ്കൂളിൽ 5കുടുംബങ്ങളിൽ നിന്നും 13പേരും, നക്കംതുരുത്ത് മുഹമ്മദീയൻ ജുമാമസ്‌ജിദ് പള്ളി ഹാളിൽ 48 കുടുംബങ്ങളിൽ നിന്നും 60പേരും, ചാലപ്പറമ്പ് ടി.കെ.എം.എം.യുപിഎസ് 13കുടുംബങ്ങളിൽ നിന്നും 62പേരും, അയ്യർകുളങ്ങര ഗവൺമെൻ്റ യുപിഎസ് സ്‌കൂളിൽ 7കുടുംബങ്ങളിൽ നിന്നും 16പേരും, ബ്രഹ്മമംഗലം ജി.വി.എച്ച്എസ് സ് 99 കുടുംബങ്ങളിൽ നിന്നും 131പേരും, ഏനാദി എൽപി സ്‌കൂളിൽ 40കുടുംബങ്ങളിൽ നിന്നും 91 പേരും, വൈക്കം ജിവിഎച്ച്എസ്എസ് 13കുടുംബങ്ങളിൽ നിന്നും 37 പേരുമാണ് ക്യാമ്പുകളിൽ കഴിയുന്നത്.


Follow us on :

More in Related News