Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് എൽ ഡി എഫ്, എൻ ഡി എ സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു.

21 Mar 2026 22:41 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം നിയമസഭ മണ്ഡത്തിലെ എൽ ഡി എഫ് സ്ഥാനാർഥി പി. പ്രദീപ്, എൻ ഡി എ സ്ഥാനാർഥി കെ.അജിത്ത് എന്നിവർ നാമനിർദേശ പത്രിക സമർപ്പിച്ചു.ശനിയാഴ്ച രാവിലെ 11ന് വൈക്കം താലൂക്ക് ഓഫിസിൽ എത്തിയാണ് ഇരുവരും പത്രിക സമർപ്പിച്ചത്. അസിസ്റ്റൻ്റ് റിട്ടേണിങ് ഓഫീസർ വൈക്കം തഹസിൽദാർ പി.ആർ അഭിലാഷ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.വടക്കേനട ദേവസ്വം ഗ്രൗണ്ടിൽ നിന്നും എൽഡിഎഫ് 

പ്രവർത്തകർക്ക് ഒപ്പം പ്രകടനമായി എത്തിയാണ് പി.പ്രദീപ് പത്രിക സമർപ്പിച്ചത്. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ് കുമാർ, എൽഡിഎഫ് നിയോജക മണ്ഡലം കൺവീനർ പി. സുഗതൻ, തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോൺ .വി ജോസഫ്, എൽഡിഎഫ് നേതാക്കളായ ആർ. സുശീലൻ, ടി.എൻ രമേശൻ, സി.കെ ആശ എംഎൽഎ, കെ. ശെൽവരാജ്, അഡ്വ. കെ.കെ രഞ്ജിത്ത്, ഡോ. സി. എം. കുസുമൻ, എം.ഡി ബാബുരാജ്, സാബു പി മണലൊടി, പി. ശശിധരൻ, എബ്രഹാം പഴയകടവൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. റിട്ടേണിങ് ഓഫീസർക്ക് കൈമാറിയ പത്രിക ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധന നടത്തി ഒപ്പിട്ടു നൽകുകയും ചെയ്തു. എൻ.ഡി.എ സ്ഥാനാർഥി കെ.അജിത്ത് എൻ ഡി എ ഇലക്ഷൻ കമ്മറ്റി ഓഫീസ് പരിസരത്ത് നിന്നും പ്രവർത്തകർക്കൊപ്പം പ്രകടനമായി താലൂക്ക് ഓഫീസിൽ എത്തിയാണ് പത്രിക സമർപ്പിച്ചത്. ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ, ബി.ഡി.ജെ.എസ്സ് ജില്ലാ പ്രസിഡൻ്റ് എം.പി സെൻ, സാബു മത്തായി, അഡ്വ.അജിത്ത് ബാബു എന്നിവരും ഒപ്പം എത്തിയിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ബിനിമോൻ തിങ്കളാഴ്ചയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. തിങ്കളാഴ്ച രാവിലെ 10ന് വൈക്കം താലൂക്ക് ഓഫീസിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിക്കുക. ബിനിമോന് നാമനിർദ്ദേശ പത്രികയോടൊപ്പം കെട്ടിവെക്കാനുള്ള പണം കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷനും മുൻ നിയമസഭാ സെക്രട്ടറി അഡ്വ.പി.ഡി. ശാരങധരൻ എന്നിവരാണ് നൽകുന്നത്.

Follow us on :

More in Related News