Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jun 2024 03:16 IST
Share News :
ദോഹ: കുവൈറ്റിൽ കഴിഞ്ഞ ദിവസം കെട്ടിടത്തിൽ തീപിടിച്ചുണ്ടായ ദുരന്തം വേദനാജനകവും ഞെട്ടിക്കുന്നതുമാണെന്ന് കെ.എം.സി.സി. ഖത്തർ സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ വാർത്തകുറിപ്പിൽ അറിയിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോട് കെ.എം.സി.സി. ഖത്തർ അനുശോചനം രേഖപ്പെടുത്തി.
പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരവുമായതിനാൽ മരണ സംഖ്യ ഇനിയും കൂടുമെന്ന ആശങ്ക ദുരന്തത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. മരണപ്പെട്ടവരുടെ കുടുംബാംഗത്തിന്റെ ദുഖത്തിൽ പങ്ക് ചേരുന്നു. പരിക്കേറ്റവർ എത്രയും വേഗത്തിൽ സുഖം പ്രാപിക്കനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ സർക്കാരുകളുടെ ഭാഗത്ത് നിന്ന് വേഗത്തിലുള്ള നടപടിയുണ്ടാവണമെന്ന് കെ.എം.സി.സി. അഭ്യർത്ഥിച്ചു. ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനായി ആവശ്യമായ ജാഗ്രത ബന്ധപ്പെട്ടവരെല്ലാവരും കാണിക്കേണ്ടതുണ്ട്. സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ എല്ലാവരും ശ്രദ്ധ പുലർത്തണമെന്നും അഭ്യർത്ഥിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി വന്ന ഇത്തരത്തിലുള്ള വിവിധ വാർത്തകൾ ജാഗ്രതയും, സൂക്ഷ്മതയും സുരക്ഷിതത്വവും ഏറെ പ്രധാന്യത്തോടെ ശീലമാക്കേണ്ടതാണെന്നാണ് നമ്മെ ഓർമ്മപ്പെടുത്തുന്നത്. ദുരന്ത ബാധിത സ്ഥലങ്ങളിൽ ഗവൺമൻന്റ് മിഷണറികളടോപ്പം ചേർന്ന് കെ.എം.സി.സി. ഉൾപ്പടെയുള്ള സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്ന് നേതാക്കൾ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.