Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jan 2025 17:33 IST
Share News :
ഇബ്രി: കലാ കൈരളി ബാല വിഭാഗത്തിൻ്റെ നേതൃത്വത്തിൽ 'കുട്ട്യോളും കുറുമ്പുകളും' സീസൺ 2 ഇബ്രി വിമൻസ് ഹാളിൽ നടന്നു. നൂറ്റി പതിനാറോളം കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് വിവിധതരം കളികളും വിനോദങ്ങളും മത്സരങ്ങളുമായി ആവേശത്തിമിർപ്പിലാണ് പരിപാടി അവസാനിച്ചത്.
വേണുഗോപാൽ നേതൃത്വം നൽകിയ 'കുട്ട്യോളും കുറുമ്പുകളും' രക്ഷിതാക്കൾക്കും പ്രേക്ഷകർക്കും ആവേശം നിറഞ്ഞ അനുഭവമായി മാറി.
ജീവിതത്തിലെ സുന്ദരമായ ബാല്യ കൗമാരകാലം പ്രവാസികളുടെ മക്കൾക്ക് നാട്ടിലേതു പോലെ ആസ്വദിക്കാൻ കഴിയാത്തതിന് പരിഹാരമായി ഇതുപോലുള്ള പ്രോഗ്രാമുകൾ പ്രോത്സാഹിപ്പിക്കണം എന്ന് പരിപാടിയിൽ പങ്കെടുത്ത സൂരജ് പി ജെ, വിജേഷ്, സുനീഷ് എന്നിവർ അഭിപ്രായപ്പെട്ടു.
പരിപാടിക്ക് ബാല വിഭാഗം ചുമതലക്കാരായ നിഷാദ്,വിനീത്, ഉണ്ണികൃഷ്ണൻ, സുധീരൻ, ഷാജു, ഷിബിൻ, റിയാസ്, റോഷൻ, ജെറിൻ, സന്തോഷ്, സുധീഷ്, ഗോപക് എന്നിവർ നേതൃത്വം നൽകി. മത്സരങ്ങളിൽ ജയിച്ച കുട്ടികൾക്ക് സാമൂഹ്യപ്രവർത്തകരായ തമ്പാൻ, കുമാർ എന്നിവർ സമ്മാനങ്ങൾ നൽകി. പ്രോഗ്രാം വിജയിപ്പിക്കുന്നതിനായി പരിശ്രമിച്ച എല്ലാവർക്കും പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി കെ ഷാജി നന്ദി അറിയിച്ചു.
റിപ്പോർട്: റഫീഖ് പറമ്പത്
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
More in Related News
Please select your location.