Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറവിലങ്ങാട് ഗ്രാമപഞ്ചായത്തും മോനിപ്പിള്ളി എം.യു.എം ആശുപത്രിയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

22 Jul 2025 21:13 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കുറവിലങ്ങാട് ഗ്രാമപഞ്ചായത്തും മോനിപ്പിള്ളി എം.യു.എം ആശുപത്രിയും സംയുകതാമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 27 ഞായറാഴ്ച്ച രാവിലെ 9 മുതൽ 12:30 വരെ കുറവിലങ്ങാട് ബോയ്സ് ഹൈസ്‌കൂളിൽ നടക്കും.

ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ.ജിറ്റു മാത്യു ജേക്കബ്ബ്, ഓർത്തോ വിഭാഗം ഡോ.കുര്യൻ മാത്യു, ഗൈനക്കോളജി വിഭാഗം ഡോ.സിത്ര തോമസ് തുടങ്ങിയ വിദഗ്ദരായ ഡോക്‌ടർമാർ നയിക്കുന്ന ക്യാമ്പിൽ പങ്കെടുക്കുവാൻ വാർഡ് മെമ്പർമാരുടെ പക്കൽ പേരുകൾ രജിസ്റ്റർ ചെയ്യുകയോ ഞായറാഴ്ച്ച ക്യാമ്പ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യാവുന്നതുമാണ്.

ഗർഭാശയഗള കാൻസർ പരിശോധനയുടെ ഭാഗമായ Pap Smear Test 20-25 പേർക്ക് സൗജന്യമായി ചെയ്യുന്നതും, ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾക്ക് സൗജന്യ മരുന്നും വിതരണം ചെയ്യുന്നതാണ്. ബോൺമാരോ ഡെൻസിറ്റി, PFT, HB, കൊളസ്ട്രോൾ, RBS പരിശോധന സൗകര്യം ലഭ്യമാണ്.






Follow us on :

More in Related News