Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jul 2025 20:58 IST
Share News :
മസ്‌കറ്റ്: ഒമാൻ, യുഎഇ, ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിലെ പ്രമുഖ ക്രോസ്-ബോർഡർ പേയ്‌മെന്റ് ദാതാക്കളായ ലുലു എക്‌സ്‌ചേഞ്ചും അതിന്റെ മുൻനിര ആപ്പായ ലുലു മണിയും അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ (എഎഫ്‌എ) റീജണൽ ഫിൻടെക് പാട്ണർമാരായി കരാറിൽ ഒപ്പുവെച്ചു.
ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് കീഴിലുള്ള 10 രാജ്യങ്ങളിലെ ലുലു ഫിനാൻഷ്യൽസിന്റെ വിവിധ ധനകാര്യ സ്ഥാപനങ്ങളുമായാണ് അർജന്റീന ഫുട്ബോൾ ടീം കരാറിൽ ഏർപ്പെടുന്നത്. ഇന്ത്യയിൽ വിദേശനാണ്യ വിനിമയത്തിലെ മുൻനിരാ ദാതാവായ ലുലു ഫോറെക്സും, മൈക്രോ ലോൺ ഉൾപ്പെടെയുള്ള ഫിനാൻഷ്യൽ രംഗത്ത് സജീവമായ ലുലു ഫിൻസെർവുമായാണ് കരാറിൽ വരുന്നത്, കൂടാതെ മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ ലുലു മണിയുമാണ് പങ്കാളിത്തം ഏറ്റെടുക്കുന്നത്.
ചൊവ്വാഴ്ച ദുബായിൽ നടന്ന ചടങ്ങിൽ വെച്ച് അർജന്റീനയുടെ ലോകകപ്പ് ജേതാവായ പരിശീലകൻ ലയണൽ സ്കലോണി, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ഫൗണ്ടറും, എം.ഡിയുമായ അദീബ് അഹമ്മദ്, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജ്മെന്റിലെ മുതിർന്ന ഓഫീസർമാർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന കരാർ ഒപ്പു വെച്ചു. 2026 ൽ യുഎസ്എ, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ വരെ കരാർ നിലനിൽക്കും.
കരാറിന്റെ ഭാഗമായി അടുത്ത പന്ത്രണ്ട് മാസങ്ങളിൽ ലുലുഫിനിന്റെ വിവിധ സ്ഥാപനങ്ങളിലെ ഉപഭോക്താക്കൾക്ക് ഡിജിറ്റലായും, 380 അധികം വരുന്ന ഉപഭോക്തൃ ഇടപെടൽ കേന്ദ്രങ്ങൾ വഴിയും ആവേശകരമായ നിരവധി കാമ്പെയ്‌നുകളും, ആരാധക കേന്ദ്രീകൃത പദ്ധതികളും നടപ്പിലാക്കും.
ഫുട്ബോൾ ആരാധകർക്ക് അർജന്റീന ഫുട്ബോളിന് അധീനമായ ആവേശമാണ്. ഇതേ ആവേശമാണ് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് കീഴിലുള്ള ഉപഭോക്താക്കൾക്കുമുള്ളതെന്നും ലുലു ഫിനാൻഷ്യൽ ഹോൾഡിഗ്സ് ഫൗണ്ടറും എംഡിയുമായ അദീബ് അഹമ്മദ് പറഞ്ഞു. ഞങ്ങളുടെ ഉപഭോക്താക്കൾക്ക് അവരുടെ ഭാവിക്കും പ്രിയപ്പെട്ടവർക്കും വേണ്ടിയുളള സേവനങ്ങൾക്ക് ഞങ്ങളെ ആശ്രയിക്കുമ്പോൾ ഉണ്ടാകുന്ന അതേ മനോഭാവമാണ് അർജന്റീന ടീമിനോടൊപ്പമുള്ള കരാറിലും ഞങ്ങൾ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ മിഡിൽ ഈസ്റ്റ്, ഏഷ്യ പെസഫിക് റിജീയൺ (എപിഎസി), ഇന്ത്യ എന്നിവടങ്ങളിലെ പുതിയ പ്രാദേശിക സ്പോൺസറായി ലുലുഫിൻ കുടുംബത്തെ ലഭിച്ചതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ടെന്ന് എഎഫ്എ പ്രസിഡന്റ് ക്ലോഡിയോ ടാപിയ പറഞ്ഞു. എഎഫ്എയുടെ അന്താരാഷ്ട്ര ബന്ധം കൂടുതൽ വികസിച്ചു കൊണ്ടിരിക്കുകയാണ്. അർജന്റീനയുടെ ദേശീയ ടീമിനായി പ്രധാനപ്പെട്ട സ്ഥലങ്ങളിൽ അഭിമാനകരമായ ഗ്രൂപ്പുകളുകളുമായി കൈകോർക്കുന്നത് അഭിമാനകരമാണ്. അർജന്റീനിയർ ടീമിന് ഏറെ ആരാധകരുള്ള ഇന്ത്യൻ സമൂഹവുമായി കൂടുതൽ ശക്തമായ ബന്ധം സ്ഥാപിക്കാൻ ഈ പുതിയ കരാറിലൂടെ സാധിക്കുമെന്നതിൽ കൂടുതൽ സന്തോഷകരമാണ്. ഈ കരാറിനെ ടീം വർക്കിന്റെ അതേ മൂല്യത്തോടെയും, പ്രാധാന്യത്തോടെയും ഞങ്ങൾ കാണുന്നതായും അർജന്റീനിയൻ ദേശീയ ടീമിന്റെ പുതിയ പ്രാദേശിക സ്പോൺസർമാരായി ഇന്ന് ലുലുഫിൻ കുടുംബത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഇന്ത്യ, ഏഷ്യ പെസഫിക് റിജീയൺ, മിഡിൽ ഈസ്റ്റ് തുടങ്ങിയ പ്രധാന പ്രദേശങ്ങളിലെ മുൻനിര ബ്രാന്റായ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സുമായുള്ള ഈ പുതിയ പ്രാദേശിക സ്പോൺസർഷിപ്പ്, എഎഫ്‌എ ബ്രാൻഡിന്റെ ആഗോള വികാസത്തിലെ ഒരു പുതിയ ചുവടുവയ്പാണെന്ന് എഎഫ്‌എയുടെ കൊമേഴ്‌സ്യൽ ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ ലിയാൻഡ്രോ പീറ്റേഴ്‌സൺ പറഞ്ഞു.
മിഡിൽ ഈസ്റ്റിലും ഇന്ത്യയിലും ഞങ്ങൾ എത്തിയതിനുശേഷം, അർജന്റീനിയൻ ദേശീയ ടീമിന് ശക്തമായ പിന്തുണയാണ് ലഭിച്ചു വരുന്നത്. ഈ കാലയളവിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് അർജന്റീനിയൻ ചാമ്പ്യൻമാരെ അവരുടെ ബ്രാൻഡ് ഇമേജായി തിരഞ്ഞെടുത്തതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഈ കരാർ വിപണിയിൽ മികച്ച വിജയമാകുമെന്ന് ഞങ്ങൾ വളരെ ആവേശഭരിതരും ആത്മവിശ്വാസമുള്ളവരുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലുലു എക്സ്ചേഞ്ചിനെക്കുറിച്ച്
ഒമാനിലെ മുൻനിര ധനകാര്യ സേവന കമ്പനികളിൽ ഒന്നാണ് ലുലു എക്സ്ചേഞ്ച്, 46-ലധികം ശാഖകളുടെ ശൃംഖലയിലൂടെയും ലുലു മണി ആപ്പ് ഉൾപ്പെടെയുള്ള ഡിജിറ്റൽ പണമിടപാട് സേവനങ്ങളും, വിദേശ കറൻസി വിനിമയം, മറ്റ് അനുബന്ധ സേവനങ്ങൾ എന്നിവ നൽകി വരുന്നു. അബുദാബി ആസ്ഥാനമായുള്ള ധനകാര്യ സേവന കമ്പനിയായ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ ഭാഗമാണ് കമ്പനി.
ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിനെക്കുറിച്ച്
ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ഒരു പ്രമുഖ ആഗോള ധനകാര്യ സേവന ദാതാവാണ്, വിദേശ പണമിടപാട് സേവനങ്ങൾ, കറൻസി വിനിമയം, സാമ്പത്തിക സാങ്കേതിക പരിഹാരങ്ങൾ എന്നിവയുൾപ്പെടെ നിരവധി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. മിഡിൽ ഈസ്റ്റ്, ഇന്ത്യൻ ഉപഭൂഖണ്ഡം, എപിഎസി മേഖലകളിലായി 10-ലധികം രാജ്യങ്ങളിലായി 380-ലധികം ഉപഭോക്തൃ ഇടപെടൽ കേന്ദ്രങ്ങളും നവീകരണത്തിനും ഉപഭോക്തൃ സംതൃപ്തിക്കും പ്രതിബദ്ധതയുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് സാമ്പത്തിക സേവന വ്യവസായത്തിൽ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നത് തുടരുന്നു. https://www.lulufin.com/ എന്നതിൽ കൂടുതലറിയുക.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.