Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനാധിപത്യമൂല്യങ്ങളിൽ തണലായി വിദ്യാർത്ഥികളുടെ ലീഡർ തെരഞ്ഞടുപ്പ് ആവേശമാക്കി.

22 Jul 2025 13:10 IST

UNNICHEKKU .M

Share News :

മുക്കം:ജനാധിപത്യ മൂല്യങ്ങൾ തണലാക്കി വിദ്യാർത്ഥികളുടെ സ്ക്കൂൾ പാർലമെൻ്റ് തെരഞ്ഞടുപ്പ് ആവേശമാക്കി.തെരഞ്ഞെടുപ്പ് പ്രഖ്യാപനം തൊട്ട് സത്യ പ്രതിജ്ഞ വരെ മാതൃ രാജ്യമായ ഇന്ത്യയിൽ ജനാധിപത്യ രീതിയിൽ രാജ്യത്തെ ജന പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന മോഡൽ സ്കൂൾ കുട്ടികളെ പഠിപ്പിച്ചും, മോഡൽ പാർലിമെന്ററി ഇലക്ഷൻ നടത്തിയും ലീഡർമാരെ തെരെഞ്ഞെടുത്തും കുട്ടികൾ തെരഞ്ഞെടുപ്പ് ആഘോഷമാക്കിയത്.സത്യസന്ധവും സുതാര്യവും ജനകീയവുമായ ഇന്ത്യൻ ജനാധിപത്യത്തിന്റെ സവിശേഷതകൾ കുട്ടികൾക്ക് കൈമാറാൻ മുക്കം മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ ഓർഫനേജ് ഗേൾസ് സ്കൂളിലെ വിവിധ ക്‌ളാസുകളിലേക്കും സ്കൂൾ ലീഡർ സ്ഥാനത്തേക്കും നടന്ന തെരഞ്ഞെടുപ്പാണ് വേറിട്ട വേദിയായത്.

കെ.സി റാനിയ പർവീൻ സ്കൂൾ ലീഡറായും ആയിഷ അമാന യു.പി സെക്ഷൻ ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് പ്രധാന അധ്യാപിക എം.ഷബീന സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.സ്കൂൾ ജനാധിപത്യ വേദി സംഘടിപ്പിച്ച തെരഞ്ഞെടുപ്പിൽ എസ്.പി.സിക്കായിരുന്നു സുരക്ഷ ചുമതല. ജെ.ആർ.സി, ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇലക്ഷൻ ഡ്യൂട്ടി നിർവ്വഹിച്ചു. ജനാധിപത്യ വേദി കോ ഓർഡിനേറ്റർ എ.ഷമീർ, സ്റ്റാഫ് സെക്രട്ടറി ഹർഷൽ പറമ്പിൽ, ടി.ഷംന സമദ്, എം.ഫർഹാൻ, നസീഹ മുസ്തഫ, കെ.കെ അബൂബക്കർ തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News