Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jul 2025 07:03 IST
Share News :
തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ നടക്കുന്ന കോളേജ് പ്രൊഫഷണൽ ലീഗിൽ (കെ സി എൽ കേരള 2025) മഹാരാജാസ് സ്ട്രൈക്കേഴ്സ്, മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി എന്നീ ടീമുകൾ സൂപ്പർ ലീഗിലേക്ക് പ്രവേശനം നേടി. നേരത്തെ സമോറിൻസ് ഇസഡ്ജിസി, എംഇഎസ് കെവിഎം സോക്കർ എന്നീ ടീമുകൾ സൂപ്പർ ലീഗിൽ പ്രവേശിച്ചിരുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി മത്സരങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. സൂപ്പർ ലീഗ് മത്സരങ്ങൾ അടുത്തയാഴ്ച ആരംഭിക്കും.
അവസാന ലീഗ് മത്സരത്തിൽ മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വർമൻസ് എസ്കെവിസിയെ തോൽപ്പിച്ചു. അത്തനേഷ്യസിനായി ആദിത്യയും അൽഫാസ് കെഇയും ഓരോ ഗോളുകൾ നേടി. ഒരെണ്ണം സെൽഫ് ഗോളായിരുന്നു. അൽഫാസാണ് പ്ലെയർ ഓഫ് ദി മാച്ച്. മുസ്തഫയാണ് വർമൻസിന്റെ ആശ്വാസ ഗോൾ നേടിയത്.
മറ്റൊരു മത്സരത്തിൽ കരുത്തരായ മഹാരാജാസ് സ്ട്രൈക്കേഴ്സും എസ്കെസിയൻസും തമ്മിൽ 1-1-ന് സമനിലയിൽ പിരിഞ്ഞു. മഹാരാജാസിനായി നന്ദുവും എസ്കെസിയൻസിനായി മുഹമ്മദ് അനസും ഗോളുകൾ കണ്ടെത്തി. മഹാരാജാസിന്റെ നന്ദുവിനെ പ്ലെയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തു.
Follow us on :
More in Related News
Please select your location.