Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ആശ്രയയുടെ ആഭിമുഖ്യത്തിൽ ജില്ലാ ആശുപത്രി മൊബൈൽ ഒഫ്താൽ യൂണിറ്റ്, ദേശീയ അന്ധത നിയന്ത്രണ സമിതി എന്നിവയുടെ സഹകരണത്തോടെ നേത്രപരിശോധന ക്യാമ്പ് നടത്തി.

21 Jul 2025 23:09 IST

santhosh sharma.v

Share News :

വൈക്കം: ആശ്രയ സന്നദ്ധ സേവന സംഘടനയുടെ ആഭിമുഖ്യത്തിൽ ജില്ലാ ആശുപത്രി മൊബൈൽ ഒഫ്താൽ യൂണിറ്റിൻ്റെയും ദേശീയ അന്ധത നിയന്ത്രണ സമിതിയുടെയും സഹകരണത്തോടെ നേത്രപരിശോധന ക്യാമ്പ് നടത്തി. വൈക്കം മടിയത്ര എസ്എൻഡിപി ഹാളിൽ നടന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് വൈക്കം താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ട്വിങ്കിൾ പ്രഭാകർ ഉൽഘാടനം ചെയ്തു. ആശ്രയ ചെയർമാൻ പി.കെ. മണിലാൽ അദ്ധ്യക്ഷത വഹിച്ചു. പി.ഡി. ഉണ്ണി, പ്രീതരാജേഷ്, ഇടവട്ടം ജയകുമാർ, ബി. ചന്ദ്രശേഖരൻ, ബി.രാജശേഖരൻ, ജഗദീഷ് അക്ഷര , വി. അനൂപ്, വർഗ്ഗീസ് പുത്തൻചിറ , രാജശ്രീ വേണുഗോപാൽ, പി.ഡി.ബിജിമോൾ, ടി.ആർ. ശശികുമാർ, വൈക്കം ജയൻ, എം.കെ. മഹേശൻ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ആശുപത്രി ഒഫ്താൽമോളജിക് സർജൻ ഡോ. അനു ആൻ്റണി ക്യാമ്പിന് നേതൃത്വം നൽകി. 125 ഓളം പേർ ക്യാമ്പിൽ പരിശോധന നടത്തി. 25 പേർക്ക് ജില്ലാ ആശുപത്രിയിൽ തിമിരശസ്ത്രക്രിയ നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തു.





Follow us on :

More in Related News