Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jul 2025 22:49 IST
Share News :
വൈക്കം: കഥകളിയെ കൂടുതൽ ജനകീയമാക്കുന്നതിനും,കുട്ടികളിൽ പ്രാചീന കലയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സ്കൂളുകളിൽ കഥകളി പ്രദർശനവും വിവരണങ്ങളു നടത്തുന്നതിന് വൈക്കം കഥകളി ക്ലബ്ബിന്റെ വാർഷിക പൊതുയോഗം തീരുമാനിച്ചു. കലാശക്തി സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് വി.പി നാരായ ണൻനമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. കഥകളി ആചാര്യൻ വൈക്കം പുരുഷോത്തമൻ നായർ ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറം സുനിൽ, മജു. ടി.എം., പി. സോമൻപിള്ള, കെ. ജെ. രമേഷ്ബാബു, എൻ.മനോജ് കുമാർ, എന്നിവർപ്രസംഗിച്ചു. കലാശക്തി സ്കൂൾ വിദ്യാർത്ഥികളുടെ തോടയം, പുറപ്പാട്, ചൊല്ലിയാട്ടം അവതരണവും ചടങ്ങിന് മുന്നോടിയായി നടന്നു. പുതിയ ഭാരവാഹികളായി വി.പി നാരായണൻ നമ്പൂതിരി(പ്രസിഡന്റ്), പള്ളിപ്പുറം സുനിൽ(വൈസ് പ്രസിഡന്റ്), കെ. ജെ.രമേഷ്ബാബു. (സെക്രട്ടറി), ശരത്‌അനിൽ(ജോ.സെക്രട്ടറി),എൻ മനോജ് കുമാർ (ട്രഷറർ) ഡോ:പി. രാജശേഖരൻ, പ്രൊഫ. കൃഷ്ണൻനമ്പൂതിരി, വൈക്കം പുരുഷോത്തമൻനായർ (രക്ഷാധികാരികൾ ) എന്നിവരേയും തെരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.