Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം മഹാദേവ ക്ഷേത്രത്തിലെ നിറയും പുത്തരിയും ജൂലൈ 30 ന് ആഘോഷിക്കും.

22 Jul 2025 17:18 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ നിറയും പുത്തരിയും ജൂലൈ 30 ന് ആഘോഷിക്കും. രാവിലെ 5.30 നും 6.30 നും ഇടയിൽ നടക്കുന്ന ചടങ്ങിന് മേൽശാന്തിമാരായ ടി.ഡി. നാരായണൻ നമ്പൂതിരി, ടി.എസ് .നാരായണൻ നമ്പൂതിരി, ടി.ഡി. ശ്രീധരൻ നമ്പൂതിരി, അനൂപ് നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. ഇല്ലി, നെല്ലി, ചൂണ്ട, കടലാടി , ആൽ, മാവ്, പ്ലാവ്,ഇലഞ്ഞി, വെള്ളിപ്പാല, കരി കൊടി എന്നി ഇലകളോടൊപ്പം കതിർക്കറ്റക്കൾ ചേർത്ത് ഒരുക്കിയ ശേഷം പുലർച്ചെ 5ന് വ്യാഘ്രപാദ തറയിൽ എത്തിക്കും. ഇവിടെ നടക്കുന്ന വിശേഷാൽ ചടങ്ങുകൾക്ക് ശേഷം മേൽശാന്തി നിറകതിർ വെള്ളി ഉരുളിയിലാക്കി ശിരസ്സിലേറ്റി ഇടതു കൈയിൽ എടുത്ത മണി കിലുക്കി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കി ശ്രീ കോവിലിന് മുന്നിലുള്ള മണ്ഡപത്തിലെത്തിക്കും. ഇവിടെ ഇല്ലം നിറ, വല്ലംനിറ മന്ത്രങ്ങളോടെ വീണ്ടും പൂജകൾ നടത്തും. വൈക്കത്തപ്പന്റെ ശ്രീ കോവിലിലും ഉപദേവതമാരുടെ ശ്രീ കോവിലിലും നിറയും പുത്തരിയും സമർപ്പിച്ച ശേഷം ഭക്തർക്കും നല്കും. പുന്നെല്ലു കൊണ്ടുള്ള നിവേദ്യവും ഉണ്ടായിരിക്കും. നിറയും പുത്തരിയും പ്രമാണിച്ച് പുലർച്ചെ 3.30 ന് നടതുറക്കുന്നതും ഉച്ചപൂജക്കും പ്രാതലിനും ശേഷം 7.30 ന് നടയടക്കുന്നതുമാണ്. പതിവ് രീതിയിൽ വൈകിട്ട് 5 ന് നട തുറക്കും. കാർഷികാഭിവൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായാണ് നിറയും പുത്തരിയും ആഘോഷിക്കുന്നത്.

മൂത്തേടത്ത് കാവ് ഭഗവതിക്ഷേത്രത്തിൽ നടക്കുന്ന നിറയും പുത്തരിയും ചടങ്ങിന് തന്ത്രി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി ജയചന്ദ്രൻ പോറ്റി എന്നിവർ കാർമ്മികരാകും.

Follow us on :

More in Related News