Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

09 Mar 2026 13:40 IST

Koya kunnamangalam

Share News :

കുന്ദമംഗലം :കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ 2026- 27 വർഷത്തെ കരട് ബജറ്റ് അവതരിപ്പിച്ചു. പാർപ്പിടം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, കുടിവെള്ളം,ശുചിത്വം, സാമൂഹ്യക്ഷേമം എന്നിവയിൽ ഊന്നൽ നൽകിയാണ് ഫണ്ട്‌ വകയിരുത്തിയത്. ജനറൽ വികസന ഫണ്ട്, എസ് സി പി, ടി എസ് പി, ധനകാര്യ കമ്മീഷൻ ഗ്രാൻഡ് മെയ്ന്റനൻസ് ഗ്രാൻഡ്,ഹെൽത്ത് ഗ്രാൻഡ് എന്നീ പ്ലാൻ അലോക്കേഷനും ജനറൽ പർപ്പസ് ഗ്രാൻഡ്,സംസ്ഥാന ആവിഷ്കൃത പദ്ധതികൾ, നികുതിയിതര വരുമാനം, എം. ജി. എൻ. ആർ.ഇ.ജി എന്നീ നോൺ പ്ലാന്റ് വരവുകളും അടക്കംആകെ 58, 40, 0 7, 748 രൂപ വരവും 56,11,47, 780 രൂപ ചെലവും 2,28, 59,968 രൂപ മിച്ചവുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. യോഗത്തിൽ പ്രസിഡണ്ട് സി. കെ ഫസീല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് വിനോദ് പടനിലം ബജറ്റ് അവതരണം നടത്തി. സെക്രട്ടറിഎം. ഗിരീഷ് സ്വാഗതം പറഞ്ഞു.






Follow us on :

More in Related News