Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Oct 2026 11:34 IST
Share News :
കോട്ടയം: മനസിൽ വർഗീയത പടർത്താൻ ശ്രമിക്കുന്നവരുണ്ട്. അതിൽ സ്‌ത്രീകൾക്ക് ജാഗ്രത വേണമെന്ന് സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം കെ കെ ശൈലജ. ചങ്കൂറ്റത്തോടെ ജീവിതത്തെ നേരിടാൻ സ്‌ത്രീകളെ പഠിപ്പിക്കുന്നത് ഇടതുപക്ഷമാണ്. സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘സ്‌ത്രീ ശാക്തീകരണവും തൊഴിൽമേഖലയും’ വിഷയത്തിൽ കോട്ടയം കുടയംപടി എസ്എൻഡിപി ഹാളിൽ വനിതാ കൺവൻഷനും ജനകീയസംഗമവും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
മത വിശ്വാസികളായിരിക്കുമ്പോഴും മതേതരവാദികളാകണം. സാമൂഹ്യ രാഷ്‌ട്രീയ രംഗങ്ങളിൽ നിറഞ്ഞുനിൽക്കണം. ജോലി ചെയ്‌ത് സ്വന്തം കാലിൽ നിൽക്കണം. തൊഴിലാളി വർഗം നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് രാജ്യത്തിന്റെ സ്വതന്ത്ര്യം. തൊഴിലാളികൾക്കായി ലോകത്താകെ ശബ്ദമുയർത്തിയത് ഇടതുപക്ഷമാണ്. എൽഡിഎഫ് 10 വർഷം ഭരിച്ചില്ലേ ഇനി മാറ്റമുണ്ടാകട്ടെ എന്ന് പറഞ്ഞ് വോട്ട് ചെയ്‌തവർ മണ്ടത്തരം പറ്റിയെന്നാണ് ഇപ്പോൾ പറയുന്നത്. അവർ നിരാശയിലാണ്. പൊതുജനാരോഗ്യവും വിദ്യഭ്യാസ മേഖലയും തകർക്കാൻ എല്ലാ പണികളും ചെയ്യുന്നു വി ഡി സതീശൻ സർക്കാർ. മാറ്റം ആഗ്രഹിച്ചവർ അത് മനസിലാക്കണം. ഇച്ഛാശക്തിയോടെ സർക്കാർ ഇറങ്ങിയാൽ എന്തും നടക്കുമെന്ന് തെളിയിച്ചതാണ് കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് സർക്കാരെന്ന് കെ കെ ശൈലജ പറഞ്ഞു.
സി എ ഗീത അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി കെ അനിൽകുമാർ, പ്രസിഡന്റ് റെജി സഖറിയ, വൈസ് പ്രസിഡന്റ് കെ എൻ വേണുഗോപാൽ, വി ജയപ്രകാശ്, കെ ബി രമ, ടി എസ് രഞ്‌ജു, മഞ്‌ജു മനോജ്, കെ വി ബിന്ദു, ഷീജ അനിൽ, എം എസ് സാനു, കെ കെ ഹരിക്കുട്ടൻ, ബാബു ജോർജ്, പി വി പ്രദീപ്, ടി എം സുരേഷ്, പ്രമോദ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.