Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Oct 2026 19:04 IST
Share News :
കടുത്തുരുത്തി : കുറവിലങ്ങാട്ട് അപകടകരമായി ഓവർടേക്ക് ചെയ്ത ഇന്നോവ കാറിന്റെ ഡ്രൈവറുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. കോഴിക്കോട് നീറന്തൊടി വലനാംകുഴിയിൽ ബിനോയി സ്റ്റീഫന്റെ ലൈസൻസ് ആണ് കോട്ടയം ആർടിഒ ഡി.ജയരാജ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്.ഇന്നോവ കാറിന്റെ ഉടമയും ഡ്രൈവറും ഇദ്ദേഹം തന്നെയാണ്.ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തതിന് പുറമേ, ഐ.ഡി.ടി.ആർ (IDTR) ഡ്രൈവർ പരിശീലന കേന്ദ്രത്തിൽ ഹാജരായി അഞ്ചുദിവസത്തെ പരിശീലനം പൂർത്തിയാക്കി അതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും മോട്ടോർ വാഹന വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
ഒക്ടോബർ 23-ന് കുറവിലങ്ങാട് കാളികാവ് ഭാരത് പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടകരമായ ഓവർടേക്കിങ് നടന്നത്. മുന്നിൽ സഞ്ചരിച്ചിരുന്ന ലോറിയെ മറികടക്കാൻ അമിതവേഗതയിലെത്തിയ ഇന്നോവ കാർ ശ്രമിക്കുന്നതും എതിർദിശയിൽ ബൈക്കിൽ വരികയായിരുന്ന കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.ബൈക്ക് യാത്രക്കാരായ എഴുമാന്തുരുത്ത് ഐ.പി.സി. സഭയിലെ മുൻ പാസ്റ്റർ ജോമോൻ മാത്യുവും ഭാര്യ ബബിതയുമാണ് അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. എതിർദിശയിൽനിന്ന് അമിതവേഗതയിൽ കാർ വരുന്നത് കണ്ട് ജോമോൻ മാത്യു ബൈക്ക് വെട്ടിച്ചുമാറ്റിയതിനാലാണ് വൻ അപകടം ഒഴിവായത്.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനം കണ്ടെത്തിയത്. കോട്ടയത്തെ ടൊയോട്ട സർവീസ് സെന്ററിൽനിന്നാണ് മോട്ടോർ വാഹന വകുപ്പ് ഇന്നോവ കാർ കണ്ടെത്തിയത്.
റോഡിലെ മറ്റ് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിലുള്ള ഡ്രൈവിങ്ങിനെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ലൈസൻസ് സസ്പെൻഡ് ചെയ്തതും നിർബന്ധിത പരിശീലനത്തിന് നിർദേശിച്ചതും.
Follow us on :
Tags:
More in Related News
Please select your location.