Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള പൊലീസിൽ ഇനി 30% വനിതകൾ

29 Oct 2026 19:22 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കേരള പൊലീ‌സിൽ വനിതാ പ്രാതിനിദ്ധ്യം 30 ശതമാനമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇനി മുതൽ 100 സിവിൽ പൊലീസിനെ റിക്രൂട്ട് ചെയ്യുമ്പോൾ 30പേർ വനിതകളായിരിക്കും. 

നിലവിൽ 9:1 ആണ് പുരുഷ വനിതാ പ്രതിനിദ്ധ്യം ഇത് 7.3 ആക്കാനാണ് തീരുമാനം. ഡി.ജി.പി റവാഡ ചന്ദ്രശേഖർ സമർപ്പിച്ച ശുപാർശയാണ് മന്ത്രിസഭായോഗം അംഗീകരിച്ചത്. ഇതോടെ സേനയിൽ മൂന്നിലൊന്നിനടുത്ത് വനിതാ പൊലീസുകാരാവും.

പുരുഷ വനിതാ പൊലീസുകാരെ പ്രത്യേകം പി.എസ്.സി റാങ്ക്‌ ലിസ്റ്റുകൾ വഴിയാണ് നിയമിക്കുന്നത്. ഓരോ പത്താമത്തെ സി.പി ഒഴിവാണ് വനിതകൾക്കായി സംവരണം ചെയ്തിരുന്നത്. ഇനി മുതൻ ഏഴ് ഒഴിവുകൾ പുരുഷന്മാർക്കും തുടർന്നുള്ള മൂന്നെണ്ണം വനിതകൾക്കും നീക്കിവയ്ക്കും. നേരത്തേ എസ്. എച്ച്‌ .ഒ-മാരായി 63 വനിതകളെ നിയമിച്ചിരുന്നു കുറ്റകൃത്യങ്ങൾക്ക് ഇരകളായ സ്ത്രീകൾ, പോക്സോ കേസ് അതിജീവിതകൾ എന്നിവരിൽ നിന്ന് മൊഴിയെടുക്കേണ്ടതടക്കം വനിതാ പൊലീസിൻ്റെ ചുമതലയാണ്. പിങ്ക്‌ പട്രോളും വനിതാ ഹെൽപ്പ് ലൈനുമടക്കം മറ്റ് പല ചുമതലകളുമുണ്ട്.


Follow us on :

More in Related News