Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Dec 2024 18:48 IST
Share News :
സലാല: അമരത്വം നേടിയ നിരവധി കഥാപാത്രങ്ങളിലൂടെ എം ടി വാസുദേവൻ നായർ തലമുറകൾ കടന്ന് കാലാതിവർത്തിയായി ജീവിക്കുമെന്ന് കോഴിക്കോട് സൗഹൃദക്കൂട്ടം സംഘടിപ്പിച്ച സ്മരണാഞ്ജലിയിൽ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ ജനതക്ക് എന്നും അഭിമാനിക്കാവുന്ന നിയമനിർമ്മാണത്തിലൂടെ ഡോ. മൻമോഹൻ സിങ്ങും എന്നും ഓർമ്മിക്കപ്പെടുമെന്നും ഇരുവരുടെയും വിയോഗം രാജ്യത്തിന് ഏറെ നഷ്ടമാണെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ഇഖ്റ അക്കാദമിയിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ. കെ എ സനാതനൻ, ഡോ. നിഷ്താർ, കവി ബാലകൃഷ്ണൻ പാലോറ, ഡോ. സിദ്ധീക്, റഷീദ് കല്പറ്റ, സജി മാസ്റ്റർ, സിനു മാസ്റ്റർ, പ്രശാന്ത് നമ്പ്യാർ, ഡോ. ഹൃദ്യ എസ് മേനോൻ, ഡോ. ഷാജി പി ശ്രീധർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
രജിഷ ബാബു 'കുട്ട്യേടത്തി' എന്ന കഥയും, അനല ഫിറോസ് 'മഞ്ഞ്' എന്ന നോവലിലെ ഭാഗവും അവതരിപ്പിച്ചു. ബാബു സി. പി.യുടെ എംടി ക്ക് ആദരാഞ്ജലികൾ എന്ന ഡോക്യൂമെന്ററി ഏറെ ഹൃദ്യമായി. യോഗത്തിൽ പ്രസിഡന്റ് ബാബു കുറ്റ്യാടി അധ്യക്ഷത വഹിച്ചു. ദാസൻ എം കെ, ഇഖ്ബാൽ മെത്തോട്ടത്തിൽ പരിപാടി നിയന്ത്രിച്ചു. ഹുസൈൻ കാച്ചിലോടി സ്വാഗതവും ദീപക് കുമാർ നന്ദിയും പറഞ്ഞു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
More in Related News
Please select your location.