Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jun 2026 21:06 IST
Share News :
ഗുരുവായൂർ:വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കേരള സർക്കാരിന്റെ തൂഫാൻ പദ്ധതിക്ക് സഹകരണം വാഗ്ദാനം ചെയ്തു കാവീട് സെന്റ് ജോസഫ് പള്ളി സി.എൽ.സി സംഘടനയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.കാവീട് പള്ളിയങ്കണത്തിൽ നിന്നും തമ്പുരാൻ പടിയിലേക്ക് നടത്തിയ റാലി വികാരി ഫാദർ ഫ്രാൻസിസ് നീലങ്കാവിൽ ഫ്ലാഗ് ഓഫ് ചെയ്തു.ലഹരിക്കെതിരെ അംഗങ്ങൾ പ്രതിജ്ഞ എടുത്തു.പ്രസിഡന്റ് റോഫിൻ ആർ.വെള്ളറ,സെക്രട്ടറി അനാമിക കെ.ജോഫി,ജനറൽ കോഡിനേറ്റർ അലൻ ബോസ്കോ,ഭാരവാഹികളായ ആൽഡ്രിൻ ഡെറിക്,ഡാനിയേൽ,സി.ആർ.ജെറിൻ,എയ്ഞ്ചൽ തോമസ്,സി.എഫ്.ഫാസിൽ,സെലിൻ റോസ്,റെജി ജെയ്സൺ,ഫിജോ റാഫേൽ എന്നിവർ റാലിക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.